കോട്ടോപ്പാടം:ആഗോള പകര്‍ച്ച വ്യാധിയായ ക്ഷയരോഗ നിയന്ത്രണ ത്തില്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് കാണിച്ച മികവിന് അക്ഷയ കേരളം പുരസ്‌കാരം.സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കു ന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന എന്റെ ക്ഷയ രോഗ മുക്തകേരളം പദ്ധതി വിജയകരമായി നടപ്പിലാ ക്കിയതിനാണ് ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് പുരസ്‌കാരം നല്‍ കിയത്.ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയ രോഗം തുടര്‍ച്ചയായി ഒരു വര്‍ഷം ഇല്ല എന്നതും,ക്ഷയ രോഗം കണ്ടെ ത്തിയ ആരും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ചികിത്സ ഇടയ്ക്ക് വെച്ച് നിര്‍ത്തിയില്ലെന്ന നേട്ടങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹ മാക്കിയത്.

കോട്ടോപ്പാടം പഞ്ചായത്തില്‍ ഒരു വര്‍ഷം ശരാശരി 25 ഓളം ക്ഷയ രോഗ ബാധിതരാകുന്നതെന്നാണ് കണക്ക്. ഇതേ തുടര്‍ന്ന് പ്രതിരോ ധ നടപടികള്‍ കര്‍ശനമാക്കി.പഞ്ചായത്തിലെ 11,000 വീടുകളിലായി താമസിക്കുന്ന 51000 പേരെ ഉള്‍പ്പെടുത്തി സര്‍വ്വേ നടത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ സ്‌കോര്‍ അനുസരിച്ച് അഞ്ച് സ്‌കോര്‍ വരെ വരുന്നവര്‍ക്ക് രോഗ സാധ്യത കൂടുതലാണ്.ഇത്തരത്തില്‍ കണ്ടെ ത്തിയ 420 പേരെ പരിശോധനക്ക് വിധേയരാക്കിയെങ്കിലും രോഗ്യ സാധ്യതയില്ലെന്ന് കണ്ടെത്തിരുന്നു.ട്രൂനാറ്റ് മെഷ്യന്‍ ഉപയോഗിച്ച് ടിബി രോഗ നിര്‍ണയത്തിനായി ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. കോളനികള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ക്യാമ്പുകള്‍ നടത്തിയിരു ന്നു. മെഡിക്കല്‍ ഓഫീസര്‍ മുതല്‍ ആശാ പ്രവര്‍ത്തകര്‍ വരെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പഞ്ചായത്തി നെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്.

ആരോഗ്യ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ സമ്മാനിച്ച സാക്ഷ്യപത്രം കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേ ന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ അബ്ദു കല്ലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ് താളിയിലിന് കൈമാറി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ്,പ്രീതിക,രമിത,ജോമോള്‍ എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!