കോട്ടോപ്പാടം: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രൂക്ഷമാ കുന്ന തെരുവുനായ്ക്കളുടെ ശല്ല്യത്തിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.ലീഗ് ജില്ലാ സെക്ര ട്ടറി കല്ലടി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് പടുവില്‍ മാനു അധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് മണ്ഡ ലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍,പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി കെപി ഉമ്മര്‍,ഷൗക്കത്ത് പുറ്റാനിക്കാട്,കല്ലടി അബ്ദുള്‍ റഷീദ്,ഷിഹാബ് കാപ്പുപറമ്പ്,മുനീര്‍ അക്കര എന്നിവര്‍ സംബന്ധി ച്ചു.പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി എകെ കുഞ്ഞയമു സ്വാഗതവും സുബൈര്‍ കൊടക്കാട് നന്ദിയും പറഞ്ഞു.തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നല്‍കി.