നാട്ടുകല്‍:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ തട്ടി ക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. എടത്താനട്ടുകര സ്വദേശി ഇജാസിനെ(23)യാണ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.കാറും കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ എടത്തനാട്ടുകര വയലിന് സമീപം നിന്ന യുവാവ് ബലമായി കാറില്‍ കയറ്റാന്‍ ശ്രമിച്ചെന്നാണ് പരാതി.എസ്‌ഐ അനില്‍മാത്യു,പോലീസുകാരായ പ്രശാന്ത്, അജയ ന്‍,പ്രമോദ്,അന്‍വര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയ ത്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!