മണ്ണാര്‍ക്കാട്:പരിസ്ഥിതി സാക്ഷരതയുടെ ഭാഗമായി അടക്കാപു ത്തൂര്‍ സംസ്‌കൃതിയുടെ സഹകരണത്തോടെ മണ്ണാര്‍ക്കാട് നഗര സഭയുടെ കീഴിലുള്ള വികസന വിദ്യാ കേന്ദ്രത്തിന്റെ മുന്‍ വശത്ത് ശലഭോദ്യാനം പദ്ധതി തുടങ്ങി. ശലഭോദ്യാനത്തിന്റെ ഭാഗമായ തെച്ചി തൈ നട്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ ഉദ്ഘടനം ചെയ്തു.ചിത്രശലഭങ്ങളെ ആകര്‍ഷിക്കുന്ന 23 ഇനം ചെടി കളാണ് ഉദ്യാനത്തില്‍ ഒരുക്കിയിട്ടുള്ളത്. പൂമ്പാറ്റകളുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ ഭക്ഷണത്തിനും പ്രജനനത്തിനുമായി ട്ടുള്ള തൈകളാണ് നട്ടിരിക്കുന്നത്. നഗരസഭ വൈസ് ചെയര്‍മാന്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സിപി.പുഷ്പാനന്ദ് . നഗരസഭ സെക്രട്ടറി ശ്രീരാഗ്. എന്‍സിഇസി പ്രേരക് ദേവി.എം.കെ. സംസ്‌കൃതി പ്രവര്‍ത്തകരായ രാജേഷ് അടക്കാപുത്തൂര്‍,എം.പി.പ്രകാശ് ബാബു,യു.സി വാസുദേ വന്‍ എന്നിവര്‍ സംസാരിച്ചുസാക്ഷരത പ്രേരക്മാരായ എന്‍.സുരേഷ് കുമാര്‍ സ്വാഗതവും പുഷ്പത.പി.എന്‍. നന്ദിയും പറഞ്ഞു