മണ്ണാര്‍ക്കാട്:പ്രകൃതി സംരക്ഷണവും ആരോഗ്യ സംരക്ഷണവും മുഖ്യ ലക്ഷ്യങ്ങളായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബിന്റെ ഒരു ദിനം ഒരു മരം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയ ന്തി ദിനത്തില്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ 60 ഫല വൃക്ഷ തൈകള്‍ നട്ടു.കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.മണിക ണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് പ്രസിഡന്റ് അബ്ദു ഒമല്‍ അദ്ധ്യക്ഷത വഹിച്ചു.ക്ലബ്ബ് രക്ഷാധികാരിയും പാല ക്കാട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമയ ഫിറോസ് എം ഷഫീഖ് ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശീകരണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ നുസ്‌റ ത്ത്,രത്‌നാവതി,ഗാര്‍ഡന്‍ മാനേജര്‍ ജിതേഷ് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രെട്ടറി അസ്ലം കെ.എച്ച്.സ്വാഗ തവും ട്രഷറര്‍ മുനീര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!