പാലക്കാട് : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക യെന്ന ലക്ഷ്യത്തോടെ 100 ദിന കര്‍മ്മപദ്ധതിയോടനുബന്ധിച്ച് ജില്ലയില്‍ ആറ് വിദ്യാലയങ്ങളുടെ ഉദ്ഘാടനവും മൂന്ന് വിദ്യാലയ ങ്ങളുടെ ശിലാസ്ഥാപനവും ഒക്ടോബര്‍ മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും.
2017-18 പ്ലാന്‍ ഫണ്ടില്‍ ഒരു കോടി രൂപ വീതം വകയിരുത്തി നിര്‍ മ്മാണം പൂര്‍ത്തീകരിച്ച തരൂര്‍ മണ്ഡലത്തിലെ കണക്കന്‍തുരുത്തി ഗവ.യു.പി.സ്‌കൂള്‍, പാലക്കാട് പുത്തൂര്‍ ജി.യു.പി.എസ്, ഒറ്റപ്പാലം പഴയ ലക്കിടി ജി.എസ്.ബി.എസ്, തൃത്താല ആനക്കര ഡയറ്റ് ലാബ് സ്‌കൂളായ സ്വാമിനാഥ വിദ്യാലയം, മണ്ണാര്‍ക്കാട് ജി.ബി.യു.പി.എസ് എന്നിവയുടെയും 2014- 15 പ്ലാന്‍ ഫണ്ടില്‍ 2.2 കോടി വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച അട്ടപ്പാടി അഗളി ജി.വി.എച്ച്.എസ്. എസിന്റെയും ഉദ്ഘാടനം രാവിലെ 9.30 ന് നടക്കും. തരൂര്‍ കണ ക്കന്‍തുരുത്തി ജി.യു.പി.എസിന്റെ നിര്‍മാണം ഹാബിറ്റാറ്റും ബാക്കിയുള്ളവ പി.ഡബ്ല്യുയു.ഡി വിഭാഗവുമാണ് ഏറ്റെടുത്തി രുന്നത്.
കിഫ്ബിയില്‍ നിന്നും മൂന്ന് കോടി ചെലവഴിച്ച് നിര്‍മിക്കുന്ന തൃത്താല ചാലിശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലമ്പുഴ ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ് എന്നിവയുടെ നിര്‍മാണ പ്രവൃത്തികള്‍ ഡബ്ല്യു.എ.പി.സി.ഒ.എസും പ്ലാന്‍ ഫണ്ടില്‍ നിന്നും 2.68 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന തരൂര്‍ കണക്കന്‍തുരുത്തി ജി.യു.പി.സ്‌കൂളിന്റെ നിര്‍മാണ പ്രവൃത്തി പിഡബ്ല്യുഡിയുമാണ് ഏറ്റെടുത്തിരിക്കുന്നത്. ഇവയുടെ ശിലാസ്ഥാപനം രാവിലെ 10.30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും.
ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, തദ്ദേശഭരണ പ്രതിനിധികള്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ വിദ്യാലയങ്ങളില്‍ പങ്കെടുക്കും.