പാലക്കാട് :മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി നാടിന്റെ ഭക്ഷ്യസം സ്‌ക രണ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലക്കാട് ആരംഭിച്ച സംസ്ഥാനത്തെ ആദ്യ മെഗാ ഫുഡ് പാര്‍ക്ക് കേന്ദ്രമന്ത്രി നരേന്ദ്രസിം ഗ് തോമറിനൊപ്പം സംയുക്തമായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാ രിക്കുകയായിരുന്നു മുഖ്യമന്ത്രി. സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് മൂലം കേരളത്തി ന്റെ കാര്‍ഷിക രംഗത്ത് ഉണര്‍വും ഉത്തേജനവും പദ്ധതിയിലൂടെ നല്‍കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യസംസ്‌ക്കരണ വ്യവസായ മന്ത്രാലയ ത്തിന്റെ നേരിട്ടുള്ള ഗ്രാന്‍ഡ്, പദ്ധതിതുകയുടെ 35 ശതമാനമോ പരമാവധി അഞ്ചു കോടി വരെയോ ഗ്രാന്‍ഡ്, കൂടാതെ നബാര്‍ഡി ന്റെ  ഭക്ഷ്യസംസ്‌കരണ ഫണ്ടില്‍ നിന്നുള്ള വായ്പ എന്നിവയ്ക്കും യൂണിറ്റുകള്‍ക്ക് അര്‍ഹത ഉണ്ടാകും. 50 ഓളം യൂണിറ്റുകളെയാണ് ഫുഡ്പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്. ഇതിനകം 30 യൂണിറ്റുകള്‍ക്ക് ഭൂമി അനുവദിച്ചുകഴിഞ്ഞു. രണ്ട് യൂണിറ്റുകളുടെ പ്രവര്‍ത്തനവും ആരംഭിച്ചു. 11 യൂണിറ്റുകള്‍ നിര്‍മാണഘട്ടത്തിലാണ്.

കൂടാതെ ചേര്‍ത്തലയില്‍ മെഗാ സീഫുഡ് പാര്‍ക്ക്, ഇടുക്കിയില്‍ സുഗന്ധവ്യഞ്ജന പാര്‍ക്ക്, ഒറ്റപ്പാലത്ത് ഡിഫന്‍സ് പാര്‍ക്ക്, കോയ മ്പത്തൂര്‍-കൊച്ചി വ്യവസായിക ഇടനാഴി, പെട്രോകെമിക്കല്‍ പാര്‍ ക്ക്, ഗിഫ്റ്റ് സിറ്റി എന്നിങ്ങനെ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്ന തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിപാടിയില്‍ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി , പാലക്കാട് കിന്‍ഫ്രയില്‍ നടന്ന ജില്ലാതല പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ നിതിന്‍ കണിച്ചേരി, കെ. ചിന്നസ്വാമി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസി്ഡന്റ ്‌കെ.പി. ഷൈജ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.തങ്കമണി, പുതുശ്ശേരി ഗ്രാമപഞ്ചാ യത്ത് പ്രസി്ഡന്റ ് കെ.ഉണ്ണികൃഷ്ണന്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!