സമദ് കല്ലടിക്കോട്
പാലക്കാട്:ആഘോഷവും ആസ്വാദനവും വിസ്മൃതമായ കോവിഡ് കാലത്ത് നവദമ്പതികള്‍ക്കായി ഒരുക്കിയ ആഹ്ലാദ സംഗമമാണ് റിജോയ്‌സ്.നിരവധി വൈകാരിക സമ്മര്‍ദ്ദങ്ങളില്‍ പെട്ട് മനസ്സ് മടു ത്തവര്‍ക്ക്, ഒരു മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക്,തന്റെ പ്രിയ പങ്കാളി യോടൊത്ത് എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിവസം ആഗ്രഹിക്കുന്ന എല്ലാ ദമ്പതികള്‍ക്കും വാഗമണ്‍ മിസ്റ്റ് വാലി ഗ്രാസ് മെരെയിലെ റിജോയ്‌സ് സംഗമത്തില്‍ പങ്കെടുക്കാം.സന്തോഷ വേള കള്‍ ദമ്പതികളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോ ടുകൂടിയാണ് നിശ്ചിത ഫീസോടു കൂടിയുള്ള ഈ പരിപാടി. ‘ആകാ ശത്തിലെ നക്ഷത്രങ്ങളേയും കടല്‍ത്തീരത്തെ മണല്‍ത്തരികളേ യും എന്ന് ഞാന്‍ എണ്ണിത്തീരുന്നുവോ അന്ന് ഞാന്‍ നിന്നെ മറക്കും ‘റിജോയ്‌സിന്റെ സന്ദേശ വാക്യമാണിത്.
ലോകത്തിന്റെ സ്പന്ദനം കണക്കിലല്ല, പ്രണയത്തിലാണ്.മനസ്സില്‍ പ്രണയം കെടാതെ സൂക്ഷിക്കുന്നവര്‍ പറയും, സ്‌നേഹത്തിലാണ് പ്രണയത്തിലൂടെയാണ് പ്രപഞ്ചത്തിന്റെ നിലനില്‍പ്പെന്ന്.പരസ്പരം അറിയേണ്ടതും പ്രണയിക്കേണ്ടതും ഉപാധികളില്ലാതെ സ്‌നേഹം പങ്ക് വെക്കേണ്ടതും നിങ്ങളാണ്. അത്തരം പ്രിയപ്പെട്ട ദമ്പതികള്‍ക്ക് വേണ്ടി, കുടുംബങ്ങള്‍ക്ക് വേണ്ടി സുന്ദരമായ അവരുടെ ഓര്‍മ്മകളി ലേക്ക് ചേര്‍ത്ത് വെക്കാന്‍ മനോഹരമായ ഒരു ദിവസമാണ് ഒക്ടോ ബര്‍ 10 ശനിയാഴ്ച്ച നടക്കുന്നതെന്ന്സംഘാടകര്‍ പറഞ്ഞു.ഇവിടെ, ഈ രാവില്‍ നിങ്ങളെ വന്ന് പൊതിയാന്‍ കോടമഞ്ഞുണ്ട്,നിങ്ങള്‍ക്ക് കൈ എത്തിപ്പിടിക്കാന്‍ മേഘങ്ങളുണ്ട്,ചുറ്റിനും തേയില മണക്കുന്ന കുന്നുകളുണ്ട്, കൈകോര്‍ത്ത് നടക്കാന്‍ പൈന്‍ കാടുകളുണ്ട്, കഥ പറഞ്ഞിരിക്കാന്‍ മൊട്ടക്കുന്നുകളുണ്ട്, പ്രിയപ്പെട്ടവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ വാഗമണ്‍ തടാകം കാത്തിരിക്കുന്നുണ്ട്. ഇവിടത്തെ ഓരോ ഋതുക്കളും നിങ്ങള്‍ക്ക് വേണ്ടിയാണ്.
ഏഷ്യയുടെ സ്‌കോട്ട്‌ലാന്റ് എന്നറിയപ്പെടുന്ന വാഗമണ്‍ മലമുകളി ല്‍, മഞ്ഞു വീഴുന്ന താഴ്വരയില്‍ സോളോ ലൈവ് മ്യൂസിക് പെര്‍ ഫോമന്‍സിന്റെ അകമ്പടിയില്‍ ഒരു ബഫറ്റ് കാന്‍ഡില്‍ ലൈറ്റ് ഡിന്നറാണ് കപ്പിള്‍സിനെ കാത്തിരിക്കുന്നത്.ലോക് ഡൗണുകള്‍ക്ക് ശേഷം തിരിച്ചു വരുന്ന കേരള ടൂറിസത്തോടൊപ്പം, കോവിഡിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട്, സ്‌നേഹത്തിന്റെയും സൗ ഹൃദത്തിന്റെയുംഊഷ്മളതമികച്ച സുരക്ഷിതത്വത്തില്‍ അനുഭവി ക്കാവുന്ന വിധമാണ് ദമ്പതികള്‍ക്ക് വേണ്ടി ഈ പ്രോഗ്രാം ഒരുക്കി യിട്ടുള്ളത്.അന്വേഷണങ്ങള്‍ക്ക്:9188607500