പാലക്കാട്: സ്വന്തമായി ഭൂമിയില്ലാത്ത ഭവനരഹിതരെ കണ്ടെത്തി അനുയോജ്യമായ സ്ഥലത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍, വീടുകള്‍ എന്നി നിര്‍മിച്ചു നല്‍കുന്ന ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയുടെമൂന്നാം ഘട്ടത്തില്‍ ജില്ലയിലെ രണ്ടാമത്തെ ഭവനസമുച്ചയം കൊടുമ്പ് പഞ്ചാ യത്തില്‍ നിര്‍മാണം ആരംഭിക്കുന്നു. കൊടുമ്പില്‍ കണ്ടെത്തിയ 61 സെന്റ് സ്ഥലത്ത് 511 ലക്ഷം ചിലവില്‍ 36 വീടുകളടങ്ങിയ ഭവന സമുച്ചയമാണ് നിര്‍മിക്കുന്നത്.
മൂന്നാം ഘട്ടത്തിലെ ആദ്യപാര്‍പ്പിട സമുച്ചയം ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പാലിറ്റിയിലെ വെള്ളപ്പനകോളനിയില്‍ കണ്ടെത്തിയ സ്ഥല ത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂലൈയിലാണ് ആരംഭിച്ചത്. 6.16 കോടിയുടെ പ്രോജക്ടിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. മൂന്നാം ഘട്ടത്തില്‍ ജനറല്‍ വിഭാഗത്തില്‍ 8167, ഒ.ബി.സി. വിഭാഗ ത്തില്‍ 1232, എസ്.സി വിഭാഗത്തില്‍ 2024, എസ്.ടി- 212 എന്നിങ്ങനെ 11635 ഗുണഭോക്താക്കളാണ് പദ്ധതിയ്ക്ക് അര്‍ഹരായിട്ടുള്ളത്. മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട ശേഷം എസ്.സി, എസ്. ടി വകുപ്പുകള്‍, പഞ്ചായത്തുകള്‍ എന്നിവ മുഖേനയോ സ്വന്തമായോ സ്ഥലം ലഭിച്ച 868 ഗുണഭോക്താക്കള്‍ക്ക് എഗ്രിമെന്റ് വെയ്ക്കുകയും അതില്‍ 116 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ 18400 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ ഭവന പദ്ധതികള്‍ മുഖേന ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍ കഴി യാത്തതുമായ ഭവനങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു ലക്ഷ്യം. അതില്‍ 8090 വീടുകള്‍ കണ്ടെത്തുകയും പട്ടികവര്‍ഗ്ഗവികസന വകുപ്പ് മുഖേന 3456 വീടുകള്‍, മുനിസിപ്പാലിറ്റി തലത്തില്‍ 396, മൈനോറിറ്റി വെല്‍ഫയര്‍ വകുപ്പ് രണ്ട്, പട്ടികജാതി വകുപ്പ് 517, ഗ്രാമപഞ്ചായത്തുകള്‍ മുഖേന 733, ബ്ലോക്ക് പഞ്ചായത്തുകള്‍ 2476 എന്നിങ്ങനെ 7580 വീടുകള്‍ ജില്ലയില്‍ പൂര്‍ത്തീകരിച്ചു.
രണ്ടാംഘട്ടത്തില്‍ ലൈഫ് മിഷന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുമായി സഹകരിച്ച് സര്‍വ്വേ നടത്തി സ്വന്ത മായി ഭൂമിയുള്ള ഭവനരഹിതരെ കണ്ടെത്തിയാണ് വീട് നിര്‍മിച്ചു നല്‍കിയത് . രണ്ടാം ഘട്ടത്തില്‍ 13161 വീടുകള്‍ എഗ്രിമെന്റ് വെച്ചതില്‍ 10704 വീടുകള്‍ പൂര്‍ത്തീകരിച്ചതായും ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.