അട്ടപ്പാടി :സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാര്‍ഥി കള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ – കായിക പരിശീലനം നല്‍കി അഗളി ബി.ആര്‍.സി. ബ്ലോക്ക് റിസോഴ്സ് സെന്റ റുകളുടെ(ബി.ആര്‍.സി) നേതൃത്വത്തില്‍ കമ്മ്യൂണിറ്റി സെന്ററുകളി ലൂടെ സമഗ്രശിക്ഷ കേരളയുടെ ഭാഗമായി നിയമിച്ച കലാ – കായിക അധ്യാപകരാണ് പരിശീലനം നല്‍കുന്നത് . പേപ്പര്‍ കൊണ്ടുള്ള ബാഗുകള്‍, പൂവ് , കുട്ടകള്‍ എന്നിവ നിര്‍മിക്കാന്‍ പരിശീലിപ്പിക്കു ന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് വ്യായാമവും കായിക പരിശീല നവും നല്‍കുന്നു . ആദ്യഘട്ടത്തില്‍ 40 ഊരുകളില്‍ പദ്ധതി നടപ്പിലാ ക്കുമെന്ന് അഗളി ബി.ആര്‍.സി. കോര്‍ഡിനേറ്റര്‍ അറിയി ച്ചു. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പരിശീ ലനത്തില്‍ പങ്കാളികളാകുന്നുണ്ട്.