അട്ടപ്പാടി: സംസ്ഥാനത്ത് ആദ്യമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായ ത്തില്‍ ഇ-പ്ലാറ്റ്‌ഫോമിലൂടെ വനിത കര്‍ഷകര്‍ക്ക് കറവപശു നല്‍കുന്നതിന്റെ വിതരണോദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് വന – മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഓണ്‍ലൈനായി നിര്‍വഹിക്കും. അഗളി ഇ.എം.എസ്. ഹാളില്‍ നടക്കുന്ന പരിപാടിയി ല്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാവും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ ഗുണഭോക്താക്കള്‍ക്ക് കറവപ്പശു വിതരണം നടത്തും.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ 2020-21 വര്‍ഷത്തെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 എസ്.സി/ എസ്.ടി. വനിതാ കര്‍ഷകര്‍ക്കും 20 ജനറല്‍ വനിതകള്‍ക്കുമടക്കം 126 ഗുണഭോ ക്താക്കള്‍ക്കാണ് കറവപശു വിതരണം ചെയ്യുന്നത്.
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന പരിപാടിയില്‍ അഗളി ബ്ലോക്ക് പഞ്ചായത്ത് മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ഉദ്ഘാടനം അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകു മാര്‍ നിര്‍വഹിക്കും. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ശിവശങ്കരന്‍ , ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ മിനി രവീ ന്ദ്രദാസ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ജെ സുജീഷ് , ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി. രാധാകൃഷ്ണന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമതി സുബ്രമണ്യന്‍ , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജ നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. മാത്യു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സരസ്വതി, കാളിയമ്മ, പരമേശ്വരന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.എം. സുനീഷ് , മില്‍മ മലബാര്‍ മേഖല ഭരണസമിതി അംഗം എസ്.സനോജ്, അട്ടപ്പാടി ക്ഷീര വികസന ഓഫീസര്‍ പി.എ. അനൂപ്, ഡോ. എസ്. നവീന്‍ എന്നിവര്‍ പങ്കെടുക്കും.
ലക്ഷ്യമിടുന്നത് പ്രതിദിനം 1500 ലിറ്ററിലധികം പാല്‍ ഉത്പാദന വര്‍ദ്ധനവ്
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിലെ വനിതാ കര്‍ഷകര്‍ക്ക് കറവപശു വിതരണം നടത്തുന്നതിലൂടെ പ്രതിദിനം 1500 ലിറ്ററിലധികം പാല്‍ ഉത്പാദന വര്‍ദ്ധനവാണ് ലക്ഷ്യമിടുന്നത്. അട്ടപ്പാടിയിലെ വനിതാ ക്ഷീരകര്‍ഷകരുടെ ഉന്നമനം, മെച്ചപ്പെട്ട ജീവിതനിലവാരം, പാലു ത്പാദന വര്‍ധനവും ഇതിനോടൊപ്പം ലക്ഷ്യം വെയ്ക്കുന്നു. ഇ-ടെന്‍ ഡര്‍ വഴി നടപ്പാക്കുന്നതിലൂടെ പശു വ്യാപാരത്തിലെ ഇടനിലക്കാരു ടെ ചൂഷണം ഒഴിവാക്കാനും അതുവഴി ഗുണഭോക്താക്കള്‍ക്ക് ഗുണ നിലവാരവും ഉത്പാദനക്ഷമതയുമുള്ള ഉരുക്കളെ വിതരണം ചെയ്യാ നും സാധിക്കും. ഇത്തരത്തില്‍ കര്‍ഷകര്‍ക്കുണ്ടാവുന്ന അനാവശ്യ സാമ്പത്തിക ചെലവുകള്‍ ഒഴിവാക്കാനാവും.
പദ്ധതിയിലൂടെ എസ്.ടി വിഭാഗത്തിന് ഒരു കറവപ്പശുവിന് 100 ശതമാനവും ജനറല്‍ വിഭാഗത്തിന് 50 ശതമാനവും നിരക്കില്‍ സബ് സിഡി ലഭിക്കും. ഷോളയൂര്‍, ചാളയൂര്‍, വട്ടലാക്കി, ആനക്കട്ടി പ്രദേശങ്ങളിലെ ഊരുകളില്‍ താമസിക്കുന്ന വനിതകള്‍ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ഈ ഗ്രൂപ്പുകളെ പദ്ധതിയുടെ ഗുണഭോക്താ ക്കളായി തിരഞ്ഞെടുത്തുമാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ക്ഷീരവികസനവകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുടെ കറവപ്പശു വിതരണ പദ്ധതി നടപടിക്രമങ്ങള്‍ ഇ- ടെന്‍ഡര്‍ വഴി നടപ്പിലാ ക്കുന്നത്. പശുക്കളുടെ ഗുണനിലവാരം വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെട്ട കമ്മിറ്റി പരിശോധിച്ചു ഉറപ്പുവരുത്തിയാണ് ഗുണ ഭോക്താവിന് നല്‍കുക. തൊഴുത്തില്ലാത്ത ഗുണഭോക്താക്കള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴുത്തും നിര്‍മിച്ചു നല്‍കും.