അഗളി:പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ സം സ്ഥാനത്ത് പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ ലൈനായി നിര്‍വഹിച്ചു.സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരായ 7346 കുട്ടികള്‍ക്കായി പുതുതായി ഹോസ്റ്റല്‍ സൗകര്യം പൂര്‍ത്തിയാക്കിയതായി മുഖ്യ മന്ത്രി പറഞ്ഞു. 105 പ്രീ-മെട്രിക് ഹോസ്റ്റലുകളും ഒന്‍പത് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളുമാണ് നിലവിലുള്ളത്. ഉടന്‍തന്നെ തിരുവന ന്തപുരത്തും കോഴിക്കോടും പോസ്റ്റ്‌മെട്രിക് ഹോസ്റ്റല്‍ ആരംഭി ക്കും.പ്രളയത്തിലൂടെ നഷ്ടപ്പെട്ട മണ്ണും ഭൂപ്രകൃതിയും കോവിഡ് കാലത്ത് തകര്‍ന്നുപോയ സാമ്പത്തിക രംഗവും തിരിച്ചു പിടിക്കു ന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മുഖ്യ മന്ത്രി അറിയിച്ചു.
മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തിലെ ഷോളയൂരിലും ആനവാ യിലും ഇടുക്കി ദേവികുളം നിയോജക മണ്ഡലത്തിലെ ഇരുമ്പു പാലത്തുമാണ് 16 കോടി രൂപ ചെലവഴിച്ച് പ്രീമെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കിയത്.അട്ടപ്പാടി അഗളിയിലാണ് പുതുതായി പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മാണം തുടങ്ങാനിരിക്കുന്നത് .വിദ്യാര്‍ഥി കള്‍ക്ക് താമസസൗകര്യത്തിന് പുറമെ കലാ കായിക പരിശീലന സൗകര്യങ്ങളും ഉറപ്പാക്കുന്ന രീതിയിലാണ് കെട്ടിടങ്ങള്‍ രൂപക ല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.60 ആണ്‍കുട്ടി കള്‍ക്കായി ഷോളയൂരിലും 100 ആണ്‍-പെണ്‍ വിദ്യാര്‍ഥികള്‍ക്കായി ആനവായിലും ഇരുനിലയുള്ള പ്രീമെട്രിക് ഹോസ്റ്റലുകളാണ് പൂര്‍ത്തിയാക്കിയത്. അഗളിയില്‍ 4.74 കോടി ചെലവില്‍ മൂന്നു നിലയിലാണ് ഹോസ്റ്റല്‍ മന്ദിരം നിര്‍മിക്കാനൊരുങ്ങുന്നത്.
മന്ത്രി എ.കെ. ബാലന്‍ പരിപാടിയില്‍ അധ്യക്ഷനായി. പ്രാദേശിക പരിപാടിയില്‍ അട്ടപ്പാടി പോസ്മെട്രിക് ഹോസ്റ്റല്‍ നിര്‍മാണോ ദ്ഘാടനത്തിന്റെ ഭാഗമായുള്ള ശിലാഫലകം അനാച്ഛാദനം അഡ്വ. എന്‍. ഷംസുദ്ദിന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഓണ്‍ലൈന്‍ ഉദ്ഘാടന പരിപാടിയില്‍ പട്ടികജാതി -പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പി പുകഴേന്തി, പ്രിന്‍സിപ്പല്‍ സെക്രട്ടറി പുനീത് കുമാര്‍, രാജേന്ദ്രന്‍ എം.എല്‍.എ, ഐ.ടി.ഡി.പി ഓഫീസര്‍ വാണിദാസ്, ജീവനക്കാര്‍ പരിപാടിയില്‍ പങ്കെടുത്തു.