പാലക്കാട്: വലിയങ്ങാടിയിൽ കോവിഡ് രോഗവ്യാപനം സ്ഥിരീക രിച്ച സാഹചര്യത്തിൽ സമൂഹവ്യാപനത്തിന് ഇടയാക്കു മെന്ന തിനാൽ പൊതു ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് വലിയ ങ്ങാടി ശകുന്തള ജംങ്ഷൻ മുതൽ മേലാമുറി മാർക്കറ്റ് അവസാനി ക്കുന്ന പ്രദേശം വരെയുള്ള റോഡിന്റെ 100 മീറ്റർ ചുറ്റളവിൽ വരു ന്ന പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഡി. ബാലമുരള അറിയിച്ചു. പ്രദേശത്ത് പൊതുജനങ്ങൾ നിയന്ത്ര ണങ്ങൾ കർശനമായും പാലിക്കുന്നുണ്ടെന്ന് പോലീസ്, ആരോഗ്യം , പഞ്ചായത്ത് , മുനിസിപാലിറ്റി അധികൃതർ ഉറപ്പ് വരുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
നിർദേശങ്ങൾ ഇപ്രകാരമാണ്
*പ്രദേശത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല
*പ്രദേശത്ത് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള പൊതുജനങ്ങളുടെ പ്രവേശനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
*ഈ മേഖലയിൽ താമസിക്കുന്ന ആളുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രം പുറത്തു പോവാൻ പാടുകയുള്ളൂ
*പ്രായമായവർ ,ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല
*വീടുകളിലും പൊതുസ്ഥലങ്ങളിലുമുള്ള ഒത്തുചേരൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു
*ഓട്ടോ ടാക്സി മുതലായവ അത്യാവശ്യഘട്ടങ്ങളിൽ നിയന്ത്രണവിധേയമായി സർവീസ് നടത്താം.
ഈ പ്രദേശത്ത് ചരക്കുവാഹനങ്ങൾ പ്രവേശിക്കുന്നതും ചരക്കു കയറ്റി ഇറക്കുന്നതും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു
*മെഡിക്കൽ ഷോപ്പുകൾ, പെട്രാൾ പമ്പുകൾ , എന്നിവ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ മാത്രം തുറന്ന് പ്രവർത്തിക്കാം. പാൽ സംഭരണം/ വിതരണം, ഗ്യാസ് വിതരണം എന്നിവ നടത്താവുന്നതാണ്
- ആശുപത്രി, നേഴ്സിങ് ഹോം , ലബോറട്ടറി , ആംബുലൻസ്, കെ.എസ്. ഇ. ബി , വാട്ടർ അതോറിറ്റി , ബാങ്ക്, എം ടി.എം, അക്ഷയ കേന്ദ്രങ്ങൾ എന്നിവയെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. ബാങ്കുകൾ 50 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം.
*കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ മാത്രം തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം ഓഫീസ് മേധാവിയ്ക്ക് തീരുമാനിക്കാം. മറ്റ് ഓഫീസുകളിൽ അത്യാവശ്യ സേവനങ്ങൾക്ക് ആവശ്യമായ 50 ശതമാനത്തിൽ കുറവ് ജീവനക്കാർ മാത്രം ഹാജരായാൽ മതിയാവും ഹാജരാവേണ്ട ജീവനക്കാരെ ഓഫീസ് മേധാവിയ്ക്ക് തീരുമാനിക്കാം . അത്യാവശ്യ ഘട്ടങ്ങളില്ലാത്ത സാഹചര്യത്തിൽ ഓഫീസ് മേധാവി മാത്രം ഹാജരാവേണ്ടതാണ്
*മുൻപ് നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറെ അറിയിച്ച് 50 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം
*മരണ വീടുകളിൽ 20 പേരിൽ കൂടുതൽ ഒത്ത് ചേരുന്നത് നിരോധിച്ചിരിക്കുന്നു
*സമരങ്ങൾ, പ്രകടനങ്ങൾ , പൊതുപരിപാടികൾ എന്നിവ കർശനമായും നിരോധിച്ചിരിക്കുന്നു .
*ആരാധനാലയങ്ങളിൽ ( ക്രിസ്ത്യൻ , / മുസ്ലീം പള്ളികൾ , അമ്പലങ്ങൾ , ധ്യാനകേന്ദ്രങ്ങൾ ) പൊതുജനങ്ങളുടെ പ്രവേശനം കർശനമായും നിരോധിച്ചിരിക്കുന്നു.
*മേഖലയിൽ പത്ര വിതരണം , മാധ്യമ പ്രവർത്തകരുടെ പ്രവേശനം എന്നിവ നിയന്ത്രണ വിധേയമായി അനുവദിച്ചിരിക്കുന്നു.