മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 1456 പേരാണ് ചികിത്സയിലുള്ളത്.ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, കോട്ട യം ജില്ലകളിലും രണ്ടുപേര്‍ വീതം കൊല്ലം, വയനാട് ജില്ലകളിലും നാലുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ജില്ലയില്‍ ഇന്ന് 220 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 160 പേര്‍, വിദേ ശത്ത് നിന്ന് വന്ന 6 പേര്‍ , ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 11 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 43 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.117 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് 223 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതു വരെ 55158 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 52479 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 594 പരിശോധനാ ഫല ങ്ങളാണ് ലഭിച്ചത്. പുതുതായി 720 സാമ്പിളുകള്‍ അയച്ചു. ഇന്ന് 1278 ആന്റിജന്‍ ടെസ്റ്റുകളും 720 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുമാണ് ജില്ലയില്‍ നടത്തിയത്. 6813 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫ ലം പോസിറ്റീവായത്. ഇതുവരെ 5186 പേര്‍ രോഗമുക്തി നേടി. ഇനി 1674 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ഇതു വരെ 129775 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1414 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ നിലവില്‍ 7183 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

തമിഴ്നാട്- 4
പട്ടഞ്ചേരി സ്വദേശികൾ (9 പെൺകുട്ടി, 29 സ്ത്രീ)

അയിലൂർ സ്വദേശി (53 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശി (55 പുരുഷൻ)

ആസാം-4
എലപ്പുള്ളിയില് ജോലിക്ക് വന്ന അതിഥി തൊഴിലാളികൾ (29,35,22 പുരുഷന്മാർ)

കടമ്പഴിപ്പുറം സ്വദേശി(34 പുരുഷൻ)

രാജസ്ഥാൻ-1
പറളി സ്വദേശി (30 പുരുഷൻ)

കർണാടക സ്വദേശി -1
എലപ്പുള്ളി സ്വദേശി (24 സ്ത്രീ)

ആന്ധ്ര പ്രദേശ്-1
കൊപ്പം സ്വദേശി (48 പുരുഷൻ)

യുഎഇ-3
ഓങ്ങല്ലൂർ സ്വദേശി (32 പുരുഷൻ)

അനങ്ങനടി സ്വദേശി (58 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (27 പുരുഷൻ)

സൗദി-3
നെല്ലായ സ്വദേശി (29 പുരുഷൻ)

വിളയൂർ സ്വദേശികൾ (47 പുരുഷൻ, 40 സ്ത്രീ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-43
തിരുവേഗപ്പുറ സ്വദേശികൾ (52 പുരുഷൻ, 67 സ്ത്രീ)

കുത്തന്നൂർ സ്വദേശികൾ (50, 39 പുരുഷന്മാർ)

തിരുമിറ്റക്കോട് സ്വദേശി (61 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശികൾ (14, ആൺകുട്ടി 17 പെൺകുട്ടി)

കഞ്ചിക്കോട് സ്വദേശി ( 35 പുരുഷൻ)

പാലക്കാട് നഗരസഭ പള്ളിപ്പുറം സ്വദേശി (65 പുരുഷൻ)

കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ (32,26,25,29,23 പുരുഷന്മാർ)

കാരക്കുറിശ്ശി സ്വദേശി (89 പുരുഷൻ)

തരൂർ സ്വദേശി (55 പുരുഷൻ)

ആനക്കര സ്വദേശി (65 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (73 പുരുഷൻ)

പട്ടാമ്പി സ്വദേശി (65 പുരുഷൻ)

ഷൊർണൂർ സ്വദേശി (44 സ്ത്രീ)

മണ്ണാർക്കാട് സ്വദേശി (45 പുരുഷൻ)

അഗളി സ്വദേശി (35 പുരുഷൻ)

പല്ലശ്ശന സ്വദേശി (70 പുരുഷൻ)

കല്ലേകുളങ്ങര സ്വദേശി (47 പുരുഷൻ,48 സ്ത്രീ)

കല്ലടിക്കോട് സ്വദേശി (26 പുരുഷൻ)

ഒറ്റപ്പാലം സ്വദേശികൾ (30,24 പുരുഷന്മാർ)

നൂറണി സ്വദേശി (47 പുരുഷൻ)

നെന്മാറ സ്വദേശി (54 പുരുഷൻ)

വെണ്ണക്കര സ്വദേശി (42 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശികൾ (48, 29, 35 പുരുഷന്മാർ, 45 സ്ത്രീ)

വടക്കന്തറ സ്വദേശി(29 സ്ത്രീ)

കോട്ടായി സ്വദേശി (26 സ്ത്രീ)

പുതുപ്പരിയാരം സ്വദേശി (40 സ്ത്രീ)

പുതുശ്ശേരി സ്വദേശി (28 പുരുഷൻ)

കുമരനെല്ലൂർ സ്വദേശി (29 പുരുഷൻ)

കപ്പൂർ സ്വദേശി (51 പുരുഷൻ )

കാഞ്ഞിരപ്പുഴ സ്വദേശി(51 പുരുഷൻ)

സമ്പർക്കം-160
ഷൊർണൂർ സ്വദേശികൾ (61,45 പുരുഷന്മാർ, 17,14 പെൺകുട്ടികൾ)

നെന്മാറ സ്വദേശികൾ (60, 64 പുരുഷന്മാർ, 1 ആൺകുട്ടി,27,78,55,55,60 സ്ത്രീകൾ)

പട്ടാമ്പി സ്വദേശികൾ (59,66 പുരുഷന്മാർ, 14,14,5 ആൺകുട്ടികൾ, 49,46 സ്ത്രീകൾ)

കരിമ്പുഴ സ്വദേശികൾ (30 പുരുഷൻ, 13 ആൺകുട്ടി, 8,5 പെൺകുട്ടികൾ, 32 സ്ത്രീ)

ഷോളയൂർ സ്വദേശികൾ (53 പുരുഷൻ, 9,6 പെൺകുട്ടികൾ, 25,36 സ്ത്രീകൾ)

കാഞ്ഞിരപ്പുഴ സ്വദേശികൾ (20,33 സ്ത്രീകൾ, 7,11 ആൺകുട്ടികൾ)

തിരുവേഗപ്പുറ സ്വദേശി (33 പുരുഷൻ)

കോട്ടോപ്പാടം സ്വദേശികൾ (58, 19 പുരുഷന്മാർ, 5,1,7,10 ആൺകുട്ടികൾ, 8,5 പെൺകുട്ടികൾ, 21,30,35,56 സ്ത്രീകൾ)

വടവന്നൂർ സ്വദേശികൾ (60 പുരുഷൻ, 1 പെൺകുട്ടി, 52, 25 സ്ത്രീകൾ)

പുതുപ്പരിയാരം സ്വദേശികൾ (21 പുരുഷൻ, 50, 59 സ്ത്രീകൾ)

കഞ്ചിക്കോട് സ്വദേശികൾ (39 പുരുഷൻ)

കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (19 പുരുഷൻ)

കരിമ്പ സ്വദേശികൾ (38,58 പുരുഷന്മാർ, 42,20,53 സ്ത്രീകൾ, 10,17,14,13 പെൺകുട്ടികൾ)

കടമ്പഴിപ്പുറം സ്വദേശികൾ (21 പുരുഷൻ, 16 ആൺകുട്ടി, 18 പെൺകുട്ടി, 35 സ്ത്രീ)

പൂക്കോട്ടുകാവ് സ്വദേശികൾ (21, 22 ,69, 39, 20 പുരുഷന്മാർ)

കേരളശ്ശേരി സ്വദേശി (32 പുരുഷൻ)

തെങ്കര സ്വദേശികൾ (38,52 പുരുഷന്മാർ, 21, 45 സ്ത്രീകൾ,12 ആൺകുട്ടി)

വെണ്ണക്കര സ്വദേശി (28 സ്ത്രീ)

കുമരം പുത്തൂർ സ്വദേശി (28 പുരുഷൻ)

യാക്കര സ്വദേശി (47 പുരുഷൻ)

തൃത്താല കൊപ്പം സ്വദേശികൾ (45, 18, 18, 18 സ്ത്രീകൾ, 24 പുരുഷൻ)

കോട്ടായി സ്വദേശി (50 സ്ത്രീ)

കൊടുവായൂർ സ്വദേശികൾ (22,18 പുരുഷന്മാർ, 37, 31 സ്ത്രീകൾ)

അലനല്ലൂർ സ്വദേശി (32 പുരുഷൻ)

പുതുക്കോട് സ്വദേശി (61 പുരുഷൻ)

കല്ലടിക്കോട് സ്വദേശികൾ (36, 33 പുരുഷന്മാർ, 44 സ്ത്രീ)

പുതുനഗരം സ്വദേശികൾ (10 ആൺകുട്ടി 48 സ്ത്രീ)

ഒറ്റപ്പാലം സ്വദേശി (50 സ്ത്രീ)

വാണിയംകുളം സ്വദേശി (55 പുരുഷൻ)

കാരാകുറുശ്ശി സ്വദേശി (11 പെൺകുട്ടി)

ചിറ്റൂർ സ്വദേശി (41 പുരുഷൻ)

കാവശ്ശേരി സ്വദേശി (27 പുരുഷൻ)

എലപ്പുള്ളി സ്വദേശി (54 പുരുഷൻ)

പട്ടഞ്ചേരി സ്വദേശി (57 സ്ത്രീ)

വടക്കഞ്ചേരി സ്വദേശി (4 പെൺകുട്ടി)

തത്തമംഗലം സ്വദേശി (75 സ്ത്രീ)

അഗളി സ്വദേശി (20 പുരുഷൻ)

കപ്പൂർ സ്വദേശി (30 പുരുഷൻ)

പാലക്കാട് നഗരസഭ പരിധി (23 സ്ത്രീ)

തിരുവനന്തപുരം സ്വദേശി (70 സത്രീ)

കഞ്ചിക്കോട് അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ 17 പേർക്ക് രോഗം സ്ഥിരീകരിച്ചു (അഞ്ച് സ്ത്രീകളും 12 പുരുഷന്മാരും).

ഒറ്റപ്പാലം സബ് ജയിലിൽ നടത്തിയ പരിശോധനയിൽ 27 പേർക്ക് (പുരുഷന്മാർ) രോഗം സ്ഥിരീകരിച്ചു.

ഇതുകൂടാതെ ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യപ്രവർത്തക(24),
കിഴക്കഞ്ചേരി സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥൻ (49),
മാങ്കാവ് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (38) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് 18 കേസുകൾ രജിസ്റ്റർ ചെയ്തു

കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേ ശങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് (സെപ്തംബർ 16) വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ 18 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ. എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഇത്രയും കേസുകളിലായി 44 പേരെ അറസ്റ്റ് ചെയ്തു.

മാസ്ക് ധരിക്കാത്ത 119 പേർക്കെതിരെ കേസ്

മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 119 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!