കോട്ടോപ്പാടം:മഴ കനത്ത് തുടരുന്നത് മണ്ണാര്‍ക്കാട് താലൂക്കിന്റെ മലയോരമേഖലകളെ ദുരിതത്തിലാക്കുന്നു.പുഴകളിലും തോടുക ളിലും ജലനിരപ്പുയര്‍ന്നുവരുന്നതും ഉരുള്‍പൊട്ടല്‍ ഭീഷണി ഭയ ന്നുമാണ് ജനജീവിതം.കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ, കരടിയോട് കോളനികള്‍ ഉരുള്‍ പൊട്ടല്‍ ഭീഷണിയിലാണ്. ശക്ത മായ മഴയില്‍ അമ്പലപ്പാറ കോളനിക്ക് സമീപം പാറ ഉരുണ്ട് വീണി രുന്നു.മരങ്ങളും മറ്റും തകര്‍ന്നു.വിവരമറിഞ്ഞ് തഹസില്‍ദാര്‍, ട്രൈ ബല്‍ ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി. ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കരടിയോട് കോള നിയിലെ 12 കുടുംബങ്ങളോടും അമ്പലപ്പാറ കോളനിയിലെ എട്ട് കുടുംബങ്ങളോടും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ റെവന്യു അധികൃതര്‍ നിര്‍ദേശം നല്‍കി.എന്നാല്‍ ഇവര്‍ മാറി താമസിക്കാന്‍ തയ്യാറായിട്ടില്ല.
അട്ടപ്പാടി ചുരത്തില്‍ പത്താംമൈല്‍ താഴെ ചെറിയതോതില്‍ മണ്ണി ടിഞ്ഞത് ഇതുവഴിയുള്ള വാഹനയാത്രയ്ക്ക് വെല്ലുവിളിയായി. ആന മൂളി,കാഞ്ഞിരപ്പുഴ,പാലക്കയം, കരിമ്പ മേഖലകളിലും കനത്തമഴ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.മലനിരകളിലും ശക്തമായ മഴ പെയ്യുന്ന തിനാല്‍ കുന്തിപ്പുഴ, നെല്ലിപ്പുഴ, ചൂരിയോട്പുഴകളിലെല്ലാം നീരൊഴു ക്ക് ശക്തമായി. തെങ്കര കോസ് വേയില്‍ വെള്ളംകയറി.വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് ഇതുവഴി കടന്നുപോകാന്‍ സാധിച്ചുള്ളു. മലവെള്ളപ്പാച്ചിലുണ്ടായാല്‍ അലനല്ലൂര്‍ കണ്ണംകുണ്ട് കോസ് വേ ഏതുനിമിഷവും വീണ്ടും വെള്ളത്തിനടിയിലാകുമെന്നതിനാല്‍ ഇതുവഴി യാത്ര അപകടഭീതിയിലാണ്.മലമുകളില്‍നിന്നും മന്ദം പൊട്ടി വഴിവരുന്ന മലവെള്ളപ്പാച്ചിലാണ് ചുരത്തിന് അടിവാര ത്തുള്ള ആനമൂളിക്കാര്‍ക്ക് ഭീഷണി.
മലയോരമേഖലകളില്‍മാത്രമല്ല കനത്തമഴ ദേശീയപാതകളിലും വെള്ളക്കെട്ട് ഉയര്‍ത്തി ഗതാഗതത്തിന് തടസമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ചിറക്കല്‍പ്പടി മുതല്‍ പനയംപാടംവരെയുള്ള പലഭാഗങ്ങ ളിലും റോഡ് വെള്ളത്തില്‍ മുങ്ങിയത് വാഹനസഞ്ചാരം ദുഷ്‌കര മാക്കിയിരുന്നു.