മണ്ണാര്‍ക്കാട്:മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് തുടരുന്ന ആരോഗ്യ വകുപ്പിന്റെ മെഗാ ആന്റിജന്‍ പരിശോധനയില്‍ ഇന്ന് 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഡിഎച്ച്എസ് സ്‌കൂളിലെ ക്യാമ്പിലും താലൂക്ക് ആശുപത്രിയിലുമായി 107 പേരെയാണ് പരി ശോധനക്ക് വിധേയരാക്കിയത്.ഇതോടെ മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 138 ആയി. മാര്‍ ക്കറ്റുമായി ബന്ധപ്പെട്ട് കോവിഡ് പോസിറ്റീവായവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരേയും ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരേയു മാണ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കികൊണ്ടി രിക്കു ന്നത്. ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തും വിധമാണ് ഓരോ ദിനവും കോവിഡ് രോഗബാധിതരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്നത്. ഇതിനാല്‍ കൂടുതല്‍ ആന്റിജന്‍ പരിശോധനകളും മെഡി ക്കല്‍ ക്യാംപുകളും വരും ദിവസങ്ങളിലും തുടരും. പരിശോധനാ ക്യാംപുകളുടെ വിവരം അധികൃതര്‍ മുന്‍കൂട്ടി അറിയിക്കുന്നുമുണ്ട്. നഗരസഭയോട് അടുത്തുകിടക്കുന്ന പഞ്ചായത്തുകളായ കുമരം പുത്തൂര്‍, തെങ്കര എന്നിവിടങ്ങളില്‍ പനി,ചുമ,ജലദോഷം എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധനയ്ക്ക് വിധേയരാകാ മെന്ന് അറിയിച്ചിട്ടുണ്ട്.ഇതിനുള്ള വാട്സാപ്പ് നമ്പര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നഗരസഭ കണ്ടെയ്മെന്റ് സോണായി നിലനില്‍ക്കുകയാണ്. മാന ദണ്ഡപ്രകാരമുള്ള ഷോപ്പുകള്‍ മാത്രമേ തുറക്കുന്നുള്ളു. മറ്റു വ്യാപര സ്ഥാപനങ്ങളെല്ലാം അടഞ്ഞുതന്നെ കിടക്കുകയാണ്.പൊലീസ്, ആരോഗ്യവകുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള പട്രോളിംഗും നടന്നുവരുന്നുണ്ട്.