മണ്ണാര്‍ക്കാട് : ജില്ലയിലെ മലയോര മേഖലകളില്‍ വനംവകുപ്പിന്റെ കര്‍ഷകദ്രോഹ നടപടികള്‍ മൂലമുള്ള മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു .കുറുക്കന്‍കുണ്ട് പ്രദേശത്ത് റോഡ്, വൈദ്യുതി തുടങ്ങിയ അടി സ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നതിന് വനംവകുപ്പ് വര്‍ഷങ്ങളായി തടസ്സം നില്ക്കുകയാണ്. ആറ് പതിറ്റാണ്ടുകളായി നികുതിയടച്ച് കൈവശം വെച്ച് വരുന്ന കൃഷിഭൂമി, കേരള പ്രൈവറ്റ് ഫോറസ്റ്റ് വെസ്റ്റിങ്ങ് ആന്റ് അസൈന്‍മെന്റ് ആക്ട് 1971 പ്രകാരം നിക്ഷിപ്ത വനഭൂമിയാണ് എന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. കര്‍ഷ കന്‍ ജനിച്ച സ്ഥലത്ത് ജീവിക്കാനുള്ള അവകാശത്തിന് ഭീഷണി യായ വനംവകുപ്പിന്റെ ഈ നടപടികള്‍ അടിസ്ഥാനപരമായ മനുഷ്യാവകാശ ലംഘനമാണ്. റവന്യൂ വകുപ്പ് നല്കിയ പട്ടയത്തിന്റെ സാധുതയെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്റെ കര്‍ഷക വിരുദ്ധ നിലപാട് തിരുത്തുവാന്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വകുപ്പുകളുടെ സംയു ക്ത സര്‍വ്വേ കുറുക്കന്‍കുണ്ട് പ്രദേശത്ത് ഉടന്‍ നടത്തി കര്‍ഷകരുടെ ജീവിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണ മെന്നും യോഗം ആവശ്യപ്പെട്ടു.കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി വീഡിയോ കോണ്‍ഫറന്‍സ് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ട്രഷറര്‍ മാത്യു കല്ലടി ക്കോട്, ഗ്ലോബല്‍ സമിതി വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, രൂപത വൈസ് സ്വപ്ന ജെയിംസ്, പ്രസിഡന്റ് ഷേര്‍ളി റാവു, സെക്രട്ടറിമാരായ ജെയിംസ് പോളക്കാട്ടില്‍, അഡ്വ. റെജിമോന്‍ പെട്ടെനാല്‍, സണ്ണി ഏറനാട്ട്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സാനി ആന്റെണി, അഡ്വ. ജോസ് പാറേമാക്കല്‍ എന്നിവര്‍ സംസാരിച്ചു.