പാലക്കാട്:ജില്ലാതല പട്ടയവിതരണം നാളെ രാവിലെ 11ന് പാലക്കാട് ജില്ലാ കലക്ടറേറ്റിലും അഞ്ച് താലൂക്കുകളിലും ഓണ്‍ലൈനായി നടക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. മന്ത്രി എ. കെ ബാലന്‍ ഓണ്‍ലൈനായി അധ്യക്ഷനാവുന്ന പരിപാടിയില്‍ റവന്യൂ- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഓണ്‍ലൈ നായി പട്ടയ വിതരണോദ്ഘാടനം നിര്‍വഹിക്കും.ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, എം.പി മാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.വി വിജയദാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പാലക്കാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍, എന്നിവര്‍ കലക്ട്രേറ്റില്‍ സന്നിഹിതരാ യിരിക്കും.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കലക്ടറേറ്റിലും ജില്ലയിലെ മറ്റ് അഞ്ച് താലൂക്കുകളിലുമായി പട്ടയവിതരണം നടക്കും. ആദിവാസി വിഭാഗങ്ങള്‍ക്ക് നല്‍കുന്ന കെ.എസ്.ടി പട്ടയം ഉള്‍പ്പെടെ വിവിധ ഇനങ്ങളിലായുള്ള അഞ്ച് പട്ടയങ്ങള്‍ വിതരണം ചെയ്യും. ജില്ലയിലെ മറ്റു താലൂക്കുകളായ ഒറ്റപ്പാലം താലൂക്കില്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം എം.എല്‍ എന്മാരായ പി.കെ ശശി, പി.ഉണ്ണി എന്നിവരും പട്ടാമ്പി താലൂക്കില്‍ തൃത്താല, പട്ടാമ്പി എം.എല്‍.എ ന്മാരായ വി.ടി ബല്‍റാം , മുഹമ്മദ് മുഹ്‌സിന്‍ എന്നിവരും മണ്ണാര്‍ ക്കാട് താലൂക്കില്‍ അഡ്വ.എന്‍.ഷുസുദീന്‍ എം.എല്‍എയും ചിറ്റൂര്‍ താലൂക്കില്‍ കെ.ബാബു എം.എല്‍.എ, ആലത്തൂര്‍ താലൂക്കില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ എന്നിവര്‍ അഞ്ച് പട്ടയങ്ങള്‍ വീതം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.
ജില്ലയില്‍ പട്ടയ വിതരണത്തിനായി മിച്ചഭൂമി പട്ടയം, കെ.എസ്.ടി പട്ടയം , ഭൂമി പതിവ് പട്ടയം, ലക്ഷംവീട് പട്ടയം, നാല് സെന്റ് പട്ടയം , ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയം എന്നിങ്ങനെ 2448 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറായിട്ടുള്ളത്. അവശേഷിക്കുന്ന പട്ടയങ്ങള്‍ ഓരോ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് പട്ടയം കൈപ്പറ്റേണ്ടവ രുടെ പട്ടികയും വില്ലേജ് ഓഫീസുകളില്‍ നിന്നും പട്ടയം കൈപ്പറ്റണ്ട തിയ്യതി, സമയക്രമം എന്നിവ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് കത്ത് മുഖേനയും / സമൂഹ്യ മാധ്യമങ്ങളിലൂടെയും അറിയിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് ജനങ്ങള്‍ വില്ലേജ് ഓഫീസില്‍ എത്താത്ത രീതിയില്‍ സമയക്രമം നിശ്ചയിച്ച് നല്‍കുമെന്നും ജില്ലാ കളക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.