മണ്ണാര്‍ക്കാട്:മത്സ്യമാര്‍ക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ട അമ്പത് പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 20 പേരുടെയും രോഗബാധിതനായ ഒരാളുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയി ലുണ്ടായിരുന്ന രണ്ട് പേരുടെയും ഉള്‍പ്പടെ 22 പേരുടെ ഫലം പോസിറ്റീവായി. താലൂക്ക് ആശുപത്രിയിലാണ് പരിശോധന നടന്ന ത്.കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ അടു ത്ത രണ്ട് ദിവസങ്ങളിലും ആന്റിജന്‍ പരിശോധന തുടരും. മണ്ണാര്‍ ക്കാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും മത്സ്യം എടുത്ത് വില്‍പ്പന നടത്തു ന്ന കോങ്ങാട് സ്വദേശികളായ രണ്ട് പേര്‍ക്കും കാഞ്ഞിരപ്പുഴ സ്വദേ ശിക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ആന്റിജന്‍ പരിശോധന നടത്തിയത്.മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ജാഗ്രത പാലിക്ക ണമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്‍ പമീലി പറഞ്ഞു.അതേ സമയം ഒരു ദിവസം ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരി ച്ചത് നഗരത്തിന്റെ ആശങ്കേയറ്റിയിരിക്കുന്നത്.മാത്രമല്ല കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയാണ്.മത്സ്യ മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുകയാണ്.താലൂക്കിന്റെ വിവിധ ഭാഗങ്ങ ളിലുള്ളവര്‍ ബന്ധപ്പെടുന്ന മാര്‍ക്കറ്റായതിനാല്‍ തന്നെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.ഒരു മാസം മുമ്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിരുന്നു.പിന്നീട് രോഗികളു ടെ എണ്ണത്തില്‍ കുറവ് വന്നതിന്റെ ആശ്വാസത്തിലിരിക്കെയാണ് ഒറ്റയടിക്ക് ഇരുപതിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യമുണ്ടായിരിക്കുന്നത്.