പാലക്കാട്:ജില്ലയില്‍ സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന ജില്ലാതല പട്ടയ മേളയില്‍ വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിലെ 554 പട്ടിക വര്‍ഗ കുടും ബങ്ങള്‍ക്ക് 976.43 ഏക്കര്‍ ഭൂമിയുടെ കൈവശരേഖ വിതരണം ചെയ്യു മെന്ന് ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. കൂടാതെ, ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമി നല്‍കുന്ന പദ്ധതിയില്‍ കെ. എസ്.ടി (കേരള ഷെഡ്യൂള്‍ഡ് ട്രൈബ്) പ്രകാര മുള്ള 293 കുടുംബങ്ങ ള്‍ക്ക് 236.33 ഏക്കര്‍ ഭൂമിയുടെ പട്ടയവും വിതരണം ചെയ്യുന്നതാണ്.
2019 ല്‍ 200 കുടുംബങ്ങള്‍ക്ക് 410 ഏക്കര്‍ ഭൂമിക്കും 2009- 10 കാലഘട്ട ത്തില്‍ 282 കുടുംബങ്ങള്‍ക്ക് 791 ഏക്കര്‍ ഭൂമിക്കും ഇത്തരത്തില്‍ കൈവശരേഖ അനുവദിച്ച് നല്‍കിയിട്ടുണ്ട്.
2006 ലെ വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി യില്‍ രൂപീകരിച്ച 108 വനാവകാശ സമിതികളിലൂടെയാണ് അപേ ക്ഷകള്‍ ലഭ്യമാക്കിയത്. ഇവ പരിശോധിച്ച് സ്‌കെച്ച് തയ്യാറാക്കി ഗ്രാമസഭയുടെ അംഗീകാരത്തോടെ സബ് കലക്ടര്‍ ചെയര്‍മാനായ സബ് ഡിവിഷന്‍തല കമ്മിറ്റിക്ക് സമര്‍പ്പിക്കുകയും അര്‍ഹമായവ പാസ്സാക്കി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല സമിതിക്കും ശുപാര്‍ശ ചെയ്യുന്നു. തുടര്‍ന്ന് ജില്ലാതല സമിതി പാസ്സാക്കുന്ന അപേക്ഷകളിലാണ് കൈവശരേഖ അനുവദിക്കുന്നത്.
കൂടാതെ, ഭൂരഹിത പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കുള്ള ഭൂമി നല്‍കുന്ന പദ്ധതിയില്‍ ഇതോടെ മുന്‍ വര്‍ഷങ്ങളില്‍ ഭൂരഹിതരോ, നാമമാത്ര ഭൂവുടമകളോ ആയി കണ്ടെത്തിയ 1457 കുടുംബങ്ങള്‍ക്കുള്ള 1772.33 ഏക്കര്‍ ഭൂമിയുടെ പട്ടയ വിതരണമാണ് പൂര്‍ത്തിയാവുകയെന്നും ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.