കോട്ടോപ്പാടം: കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി മരിച്ചു.മാടമ്പാറ മൊയ്തു ഹാജി (70) ആണ് മരിച്ചത്.ഇന്നലെ രാവിലെയോടെയായിരുന്നു മരണം.വൃക്കരോഗിയായ മൊയ്തു ഹാജി ഇക്കഴിഞ്ഞ 26ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസിനെത്തെയപ്പോള് നടത്തിയ ആന്റിജന്‍ പരിശോധ നയിലാണ് കോവിഡ് പോസിറ്റീവായത്.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കേളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.30-ാം തിയ്യതി വരെ കാര്യമായ പ്രശനങ്ങളില്ലാതിരുന്ന മൊയ്തു ഹാജിയുടെ നില 31ന് വഷളാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമാ യിരുന്നു.

മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുകയും തിരുവിഴാംകുന്ന് ജുമാമസ്ജിദില്‍ രാത്രി ഒമ്പത് മണിയോടെ ഖബറടക്കുകയുമായി രുന്നു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍,റഷീദ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോംസ് വര്‍ഗീസ്,ജെഎച്ച്ഐമാരായ സുരേഷ് ജോര്‍ജ്ജ്,വിനോദ് പുതുക്കുടിയില്‍ തുടങ്ങിയ ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തുണ്ടായിരുന്നു.മണ്ണാര്‍ക്കാട് നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൃതദേഹം കബറടക്കിയത്. വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ സക്കീര്‍ മുല്ലക്കലിന്റെ നേതൃത്വത്തില്‍ കോട്ടോപ്പാടം പഞ്ചായത്ത് ക്യാപ്റ്റന്‍ മുഹമ്മദ് ഉനൈസ്,ഷൗക്കത്ത് പുറ്റാനിക്കാട്,ഫസലുദ്ദീന്‍ കണ്ടമംഗലം എന്നിവര്‍ പങ്കെടുത്തു.

കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണ മാണിത്.മാര്‍ച്ച് 24നാണ് പഞ്ചായത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.ഇതുവരെ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരി ച്ചത്.43 പേര് രോഗമുക്തി നേടി.മരിച്ച മൊയ്തു ഹാജിയുടെ ഭാര്യ ഉള്‍പ്പടെ നാല് പേരാണ് ഇനി ചികിത്സയിലുള്ളത്.110 ഓളം പേര് നിരീക്ഷണത്തില്‍ കഴിയുന്നു.