മണ്ണാര്‍ക്കാട്:കഞ്ചാവുമായി മൂന്ന് യുവാക്കളെ മണ്ണാര്‍ക്കാട് പോലീ സ് പിടികൂടി.കുമരംപുത്തൂര്‍ പൂളച്ചിറയില്‍ കഞ്ചാവുമായി സംഘം എത്തിയിട്ടുണ്ടെന്ന് ഡിവൈഎസ്പിക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തൃക്കളൂര്‍ അമ്പാഴക്കോട് പുല ക്കാട്ടില്‍ ഷെറിന് (25), അമ്പാഴക്കോട് കുഴിയില്‍പീടിക അലി അക്ബര്‍ (30), കല്യാണക്കാപ്പ് മുണ്ടക്കോട്ടില്‍ സുബ്രഹ്മണ്യന് (21) എന്നിവരെണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ്കുമാറിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മണ്ണാര്‍ക്കാട് എസ്എച്ച്ഒ സജീവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റെയ്ഡ്.യുവാക്കളില്‍ നിന്ന് 1.130 കിലോ കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. കഞ്ചാവ് വില്‍പ്പനയ്ക്ക് എത്തിച്ചതാണെന്ന് പൊലീസ് പറഞ്ഞു. എസ്ഐ ആര്.രാജേഷ്, ജൂനിയര്‍ എസ്ഐ ജിഷില്‍, എസ്സിപിഒ പ്രിന്‍സ്,സിപിഒമാരായ പി.ദാമോദരന്‍, കെ.ഷൗക്കത്തലി, എം.കമറുദ്ദീന്, ഷഫീഖ്, മുഹമ്മദ് റമീസ് എന്നിവര്‍ ചേര്‍ന്നാണു ഇവരെ പിടികൂടിയത്.