അട്ടപ്പാടി:കോവിഡ് കാലത്ത് അട്ടപ്പാടിയിലെ അപ്പാരല്‍ പാര്‍ക്കി ലൂടെ വനിതകള്‍ നിര്‍മിച്ചത് 15000 ത്തോളം മാസ്‌കുകള്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ 18 നും 45 നും ഇടയില്‍ പ്രായമുള്ള വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച സ്വയം തൊഴില്‍ പരിശീലന പദ്ധതിയാണ് അപ്പാരല്‍ പാര്‍ക്ക്.
സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേ യ്ക്ക് യൂണിഫോം തയ്ച്ചു നല്‍കി വരുമാനം കണ്ടെത്തിയിരുന്ന ഈ മേഖലയിലെ വനിതകള്‍ക്ക് ലോക്ക് ഡൗണ്‍ വന്നതോടെ വീട്ടിലി രിക്കേണ്ട സ്ഥിതിയായി . സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നത് പ്രതി സന്ധിയിലാക്കിയതോടെയാണ് ഇവര്‍ മാസ്‌ക് നിര്‍മാണത്തിലേക്ക് കടന്നത്.ഐ.ടി.ഡി.പിയുടെ സഹായത്തോടെ മാസ്‌ക് നിര്‍മാണം ആരംഭിക്കുകയും 15000 ത്തോളം മാസ്‌കുകള്‍ സംസ്ഥാനത്തെ വിവിധ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകള്‍ മുഖേനയും, അട്ടപ്പാടി മേഖലയിലെ സര്‍ക്കാര്‍ ഓഫിസുകളിലൂടെയും വിപണി യിലെത്തിക്കുകയും ചെയ്തു.
മാസ്‌ക് ഒന്നിന് 12 രൂപ നിരക്കിലാണ് നല്‍കിയത്. അപ്പാരല്‍ പാര്‍ ക്കിലൂടെ ആദ്യഘട്ടം പരിശീലനം ലഭിച്ച 100 ഓളം സ്ത്രീകള്‍ ചേര്‍ന്ന് അട്ടപ്പാടി ട്രൈബല്‍ അപ്പാരല്‍ പാര്‍ക്ക് എന്ന പേരില്‍ അഗളി മിനി സിവില്‍ സ്റ്റേഷനില്‍ സൊസൈറ്റി രൂപീകരിച്ചാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സൊസൈറ്റിയിലേക്ക് എത്താന്‍ കഴിയാത്തവര്‍ വീടുകളിലിരുന്നും മാസ്‌കുകള്‍ തയ്ച്ചു. തുണി കൊണ്ടുള്ള സിങ്കിള്‍ ലേയര്‍, ഡബിള്‍ ലേയര്‍ , കെട്ടുന്നതും ഇലാസ്റ്റിക് ഉപയോഗിച്ച് ഇടുന്നതുമായ മാസ്‌കുകള്‍ തുടങ്ങി കോട്ടണ്‍ തുണികളില്‍ വിവിധ നിറങ്ങളിലുള്ള മാസ്‌കാണ് നിര്‍മ്മിക്കുന്നത്.