മണ്ണാര്‍ക്കാട്:പൊന്നോണപ്പൂവിളികളുമായി അത്തം പിറന്നു.നാടും വീടും പൊന്നോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തില്‍. കോവി ഡ് മഹാമാരി സ്വതന്ത്ര ജീവിതത്തെ വിഴുങ്ങിയ സങ്കടകാലത്തി ലാണ് ഇക്കുറി ഓണത്തിന്റെ വരവ്.
ഓണത്തുമ്പിയും ഓണവില്ലൊളിയും അഴകുചാര്‍ത്തുന്ന പത്തു നാളുകള്‍ക്ക് പ്രകൃതി പൂവിതറി വഴിയൊരുക്കിയുള്ള കാത്തിരിപ്പി ലായിരുന്നു.തെച്ചിയും തുമ്പയും നന്ത്യാര്‍വട്ടവും മിഴിതുറക്കുന്ന വീട്ടുമുറ്റങ്ങളില്‍ അരിക്കോലമണിഞ്ഞ് അനുഗ്രഹം ചൊരിയുന്ന മാതേവര്‍്.പത്തുനാളിലും പത്ത് നിവേദ്യം.ഉത്രാടപ്പാച്ചിലിനും ഓണസദ്യയ്ക്കും ആവേശത്തോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍. ഓര്‍മ്മകളുടെ കുന്നിറിങ്ങി പൂവിളികളുമായി ഓണമെത്തുകയാണ്.
അത്തമെത്തിയതോടെ ഓണത്തിന്റെ ആരവങ്ങളിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു മലയാളത്തിന്റെ മനസ്സ്.കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മറുനാട്ടില്‍ നിന്നുമെത്തുന്ന പൂക്കള്‍ക്ക് വിലക്കു ള്ളതിനാല്‍ നാട്ടുപൂക്കള്‍ കൊണ്ട് പൂക്കളം തീര്‍ത്താണ് അത്തത്തെ വരവേറ്റിരിക്കുന്നത്.ആധിയും വ്യാധിയും നിറയുന്ന ഓണക്കാലമാ ണ് ഇത്തവണത്തേത്.ഒത്ത് കൂടിയുള്ള ആഘോഷങ്ങള്‍ ഇല്ല. അതി ജീവനത്തിന്റെ കാലത്ത് സമൂഹ നന്‍മയ്ക്കായി എല്ലാവരും നിയ ന്ത്രണങ്ങള്‍ അനുസരിച്ച് കൊണ്ടാണ് ഓണാഘോഷത്തിന് ഒരുങ്ങു ന്നത്.