അട്ടപ്പാടി:ഷോളയൂരില്‍ നിരവധി വീടുകള്‍ തകര്‍ത്ത ബുള്‍ഡോസ ര്‍ എന്ന് വിളിക്കുന്ന മോഴയാനയെ വായില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തി.കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പരിക്കേറ്റ നില യില്‍ ആനയെ കണ്ടതായുള്ള വിവരം തൂവ കോളനിയിലുള്ള ചില രാണ് വനംവകുപ്പിനെ അറിയിച്ചത്.കാട്ടാന കത്തലക്കണ്ടി, കടമ്പൂ ര്‍,കീരിപ്പതി ഭാഗത്തായാണ് നിലയുറപ്പിച്ചിരിക്കുന്നത്.വലതു കവി ള്‍ ഭാഗത്തായാണ് മുറിവുള്ളത്.ആന തീറ്റയും വെള്ളവുമെടുക്കുന്ന തായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.പരിക്കേറ്റ കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്.കഴിഞ്ഞ മാസം 23 മുതല്‍ പ്രദേശത്ത് നിന്നും ആനയെ കാണാതായിരുന്നു.പിന്നീട് തമിഴ്‌നാട് വനമേഖലയിലായിരുന്നുവെന്നാണ് വിവരം.ഇക്കഴിഞ്ഞ 16ന് ആനയെ തമിഴ്‌നാട് ഭാഗത്ത് കണ്ടതായി അറിയിപ്പ് ലഭിച്ചിരുന്നു. കോയമ്പത്തൂര്‍ ഡിവിഷനിലുള്ള ബൊള്ളാപട്ടി റെയ്ഞ്ചില്‍ നിന്നാ ണ് അതിര്‍ത്തി കടന്ന് കാട്ടാനയെത്തിയത്.വായില്‍ പരിക്കേറ്റത് സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല.വനംവകുപ്പ് ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ.അരുണ്‍ സക്കറിയ നാളെ അട്ടപ്പാടി യിലെത്തും.ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തി മറ്റ് നട പടികള്‍ കൈക്കൊള്ളാനാണ് വനംവകുപ്പിന്റെ നീക്കം.