മണ്ണാര്‍ക്കാട്:കോവിഡ് സമൂഹ വ്യാപന ആശങ്കയുടെ സാഹചര്യ ത്തില്‍ കുമരംപുത്തൂര്‍,തച്ചമ്പാറ പഞ്ചായത്തുകളിലും വ്യാപാര സ്ഥാര സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.നാളെ മുതലാ ണ് നിയന്ത്രണം.തെങ്കര പഞ്ചായത്തില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചു.20വരെയാണ് ഇവിടെ അടച്ചിടല്‍.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു വ്യാപാരസ്ഥാപനങ്ങളൊന്നും തുറന്നില്ല.കോവിഡ് സമൂഹ വ്യാപന ആശങ്കയില്‍ നാളെ മുതല്‍ കുമരം പുത്തൂര്‍ പഞ്ചായ ത്തിലും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.ഏഴുദിവസമാണ് നിയന്ത്രണം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് 12വരെയാക്കി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും നിയന്ത്രണം ബാധകമാണ്.ഓട്ടോ ടാക്സികള്‍ സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. വഴിയോര കച്ചവടക്കാര്‍ക്കും തട്ടുകടകള്‍ക്കും പൂര്‍ണ നിരോധനമാണ്. റേഷന്‍കടകള്‍,അക്ഷയ എന്നിവിടങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചില്ലെങ്കില്‍ നടപടികളുണ്ടാകും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് ഭരണ സമിതിയ്ക്കുപുറമെ പോലീസും വ്യാപാരികളും പങ്കെടുത്തു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലും നിയന്ത്രണം ബാധകമായിരിക്കും.
തച്ചമ്പാറയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ തിങ്കളാഴ്ച വരെയാണ് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ എട്ടു മുതല്‍ വൈകുന്നേരം 5 മണി വരെ മാത്രം പ്രവര്‍ത്തിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രമണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാരികളുടെയും പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെയും യോഗം തീരുമാനിച്ചു.ചായ കൊടുക്കാന്‍ പാടില്ല. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം രാത്രി 9 മണി വരെ അനുവദിക്കും. തിങ്കളാഴ്ചക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കും.അതേസമയം തച്ചമ്പാറയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ എല്ലാവരുടെയും ഫലം നെഗറ്റീവ് ആണ്. 100 പേര്‍ക്കാണ് പരിശോധന നടത്തിയത്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്കത്തില്‍ പെട്ടവരോട്് നിരീക്ഷണത്തില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും ആന്റിജന്‍ ടെസ്റ്റ് നടത്തും.
അതേസമയം നാലുദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചി ടാന്‍ തീരുമാനിച്ച മണ്ണാര്‍ക്കാട് നഗരത്തില്‍ നാളെ മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.ഇന്ന് മുഴു വന്‍സമയം മാത്രമാണ് കടകള്‍ അടച്ചിട്ടത്.കോവിഡിന്റെ വ്യാപനം വര്‍ദ്ധിച്ചു വരുന്നുവെന്ന പോലീസ് അറിയിപ്പിനെ തുടര്‍ന്നാണ് കുറച്ച് ദിവസം കടകള്‍ അടച്ച് സഹകരിക്കാന്‍ വ്യാപാരികളുടെ നേതൃത്വത്തില്‍ തീരുമാനിച്ചത്.എന്നാല്‍ ടൗണ്‍ പരിധിയില്‍ രോഗ വ്യാപനം കുറവാണ് എന്ന അധികൃതരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും കടകളടച്ച് കൊണ്ട് പൊതുജനങ്ങളുടെ ഇടയി ല്‍ ആശങ്ക സൃഷ്ടിക്കേണ്ടതില്ല എന്ന ജനപ്രതിനിധികളുടെ നിര്‍ ദ്ദേശം മാനിച്ചുമാണ് നാളെ മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇന്ന് ചേര്‍ന്ന ഏകോപന സമിതി സെക്രട്ടറിയേറ്റ് യോഗം തീരുമാന മെടുത്തതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ബാബു കോട്ടയില്‍ വിഭാഗം പ്രസിഡന്റ് ബാസിത്ത് മുസ്ലിം, ജന. സെക്രട്ടറി രമേശ് പൂര്‍ണിമ എന്നിവര്‍ അറിയിച്ചു.മണ്ണാര്‍ക്കാട് ചുറ്റുവട്ടത്ത് നടന്ന ആന്റിജന്‍ ടെസ്റ്റുകളില്‍ അധികം പോസിറ്റീവ് ഫലങ്ങള്‍ ഇല്ല.കടകള്‍ അടച്ചിട്ടതുകൊണ്ട് മാത്രം മണ്ണാര്‍ക്കാട്ടെ ജനത്തിരക്ക് ഇല്ലാതാവുന്നില്ല എന്നും യോഗം വിലയിരുത്തി. യൂണിറ്റിലെ മുഴുവന്‍ സ്ഥാപനങ്ങളും കോവിഡ് നിയന്ത്രണങ്ങളും, മാനദണ്ഡങ്ങളും പാലിച്ച് കൊണ്ടുതന്നെയായിരിക്കും നാളെ മുതല്‍ പ്രവര്‍ത്തിക്കുക.തുടര്‍ ദിവസങ്ങളില്‍ ജില്ലാ ഭരണകൂടത്തിന്റെ യും, നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശ ങ്ങള്‍ ക്കനുസരിച്ച് മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പോലീസും വ്യാപാരികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും വ്യാപാരി വ്യവ സായി ഏകോപന സമിതി നസ്‌റുദ്ദീന്‍ വിഭാഗം പ്രസിഡന്റ് ഫിറോ സ് ബാബു അറിയിച്ചു.എല്ലാ കടകളും അടച്ചിട്ടാല്‍ മാത്രമേ ഉദ്ദേശി ക്കുന്ന ഫലം ഉണ്ടാവുകയുള്ളൂ.ചില വ്യാപാരികള്‍ കടകള്‍ തുറന്നാ ല്‍ മറ്റ് കടകളും തുറക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രസ്താവ നയില്‍ ചൂണ്ടിക്കാട്ടി.
അലനല്ലൂരില്‍ 12ന് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലെ തീരുമാന പ്രകാരം ഹോട്ടലുകള്‍,ടീ ഷോപ്പുകള്‍ എന്നിവ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ പ്രവര്‍ത്തിക്കുന്നതിനും പാര്‍സല്‍ ആയി മാത്രമേ ഭക്ഷണ സാധനങ്ങള്‍ നല്‍കാന്‍ പാടുള്ളൂവെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.മറ്റ് സ്ഥാപനങ്ങള്‍ക്ക് യോഗ തീരുമാനപ്രകാരം രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കാം.