അഗളി:അട്ടപ്പാടിയില്‍ 11 കെ.വി. വൈദ്യുതലൈന്‍ പുനസ്ഥാപി ച്ചതായും ഷോളയൂരിലെ ചില പ്രദേശങ്ങളിലൊഴികെ അട്ടപ്പാടി യിലെ എല്ലായിടത്തും നാളെ വൈദ്യുതി എത്തുമെന്നും അഗളി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ ടി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു.എല്‍.ടി. ലൈനുകളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതി നാല്‍ ഓഗസ്റ്റ് 12 മുതല്‍ എല്‍.ടി. ലൈനുകളുടെ പണി ആരംഭിക്കും.
അട്ടപ്പാടി മേഖലയിലെ കോട്ടത്തറ, അഗളി തുടങ്ങിയ രണ്ട് സെക്ഷ നുകളിലായി 100 ലധികം പോസ്റ്റുകളാണ് തകരാറിലായിരിക്കുന്നത്. വരും ദിവങ്ങളില്‍ അത് പൂര്‍ത്തിയാക്കിയാല്‍ അട്ടപ്പാടി മേഖലയി ല്‍ പൂര്‍ണമായും വൈദ്യുതി എത്തിക്കാന്‍ കഴിയും.
അട്ടപ്പാടിയിലെ മോശം കാലാവസ്ഥയും ഭൂപ്രകൃതിയും ജോലികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നുണ്ടെങ്കിലും അട്ടപ്പാടിയിലെ നിലവിലെ കരാര്‍ ജീവനകാര്‍ക്ക് പുറമെ ഷൊര്‍ണ്ണൂര്‍ ഡിവിഷനില്‍ ജോലി ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാരെ കൂടി ഉപയോഗിച്ചാണ് കെ.എസ്. ഇ. ബി. ദ്രുതഗതിയില്‍ ജോലികള്‍ തീര്‍ക്കുന്നതെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കഴിഞ്ഞ മൂന്നിനാണ് ചുരത്തില്‍ കനത്ത മഴയെ തുടര്‍ന്ന് 33 കെ.വി. വൈദ്യുതി ടവര്‍ തകരുകയും പൂര്‍ണ്ണമായും അട്ടപ്പാടി മേഖല ഇരുട്ടിലാവുകയും ചെയ്തത്.