ശിരുവാണി:കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേന സംഘം ശിരുവാണിയില്‍ സന്ദര്‍ശനം നടത്തി.മണ്ണിടിച്ചിലില്‍ റോഡ് തകര്‍ ന്ന എസ് കര്‍വ്വ് പ്രദേശവും നാശനഷ്ടങ്ങള്‍ ഉണ്ടായ ശിങ്കന്‍പാറ ആദി വാസി കോളനിയും ശിരുവാണി ഡാമും സംഘം സന്ദര്‍ശിച്ചു. പ്രകൃ തി ദുരന്ത പ്രദേശങ്ങളില്‍ വിലയിരുത്തല്‍ നടത്തുന്നതിന്റെ ഭാഗമാ യാണ് സംഘം ശിരുവാണിയിലുമെത്തിയത്.മണ്ണാര്‍ക്കാട് അഡീഷ ണല്‍ തഹസില്‍ദാര്‍ മുഹമ്മദ് റാഫി,കെപിഐപി എഇ നെവിന്‍, അഗളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉദയന്‍,ഫസ്റ്റ് ഗ്രേഡ് ഓവര്‍ സിയര്‍ വിജു എന്നിവര്‍ സംഘത്തെ അനുഗമിച്ചു.കഴിഞ്ഞ വര്‍ഷം പ്രളയ സയമത്ത് ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായ എസ് കര്‍വ്വ് പ്രദേ ശത്ത് ഇത്തവണയും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.ഇത് മൂലം ഗതാഗത തടസ്സം നിലനില്‍ക്കുകയാണ്.കഴിഞ്ഞ ദിവസം ശക്തമായ കാറ്റില്‍ ശിങ്കന്‍പാറ ആദിവാസി കോളനിയിലെ വീടുകള്‍ക്ക് കേടുപാ ടുകളും സംഭവിച്ചിട്ടുണ്ട്.നാല് ദിവസമായി വൈദ്യുതി തടസ്സപ്പെട്ട ശിങ്കന്‍പാറ കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനും എസ് കര്‍വ്വ് ഭാഗത്ത് താത്കാലിക റോഡ് നിര്‍മിക്കുന്നതിനും നിര്‍ദേശം നല്‍കി.