മണ്ണാര്‍ക്കാട്:മലയോരമേഖലയായ തെങ്കര ഗ്രാമപഞ്ചായത്തിലെ തത്തേങ്ങലത്ത് കാട്ടാനകൂട്ടമിറങ്ങി വന്‍തോതില്‍ കൃഷി നശിപ്പി ച്ചു.കേലാട്ടില്‍ കുട്ടന്‍,മുണ്ടന്‍മാരില്‍ കണ്ണന്‍ എന്നിവരുടെ രണ്ടായി രത്തിലധികം വിളവെടുക്കാറായ വാഴകളും വഴിപ്പറമ്പില്‍ മുഹമ്മദ് ഹാജിയുടെ തെങ്ങ്,കവുങ്ങ് എന്നിവയും ആനക്കൂട്ടം കൃഷി നശിപ്പി ച്ചു.കഴിഞ്ഞ രാത്രിയിലാണ് ആനക്കൂട്ടം ജനവാസ മേഖലയോട് ചേര്‍ ന്ന കൃഷിയിടത്തിലെത്തിയത്.കനത്ത മഴയായതിനാല്‍ ആളുകള്‍ പുറത്തിറങ്ങിയില്ല.വാഴകൃഷിയും തെങ്ങും,കവുങ്ങുമെല്ലാം നശി പ്പിച്ച കാട്ടാനക്കൂട്ടം പുലര്‍ച്ചയോടെയാണ് കാട് കയറിയതെന്നാണ് കരുതുന്നത്.

ഓണവിപണി ലക്ഷ്യമിട്ടാണ് കുട്ടനും കണ്ണനും വാഴകൃഷിയിറക്കി യത്.വിളവെടുപ്പിന്റെ വക്കത്ത് നേരിട്ട നാശനഷ്ടം കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. വിവ രമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.ദിവസങ്ങള്‍ക്ക് മുമ്പ് കരിമ്പം കുന്നിലും കാട്ടാനകളെത്തിയിരുന്നു.പ്രദേശത്ത് കാട്ടാനശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.സൈലന്റ് വാലി വനമേഖ ലയില്‍ നിന്നാണ് കാട്ടാനകള്‍ നാട്ടിലെത്തുന്നത്.പ്രതിരോധ സംവി ധാനങ്ങളില്ലാത്തതാണ് ജനവാസ മേഖലയിലേക്ക് കാട്ടാനകള്‍ കൂട്ടമായെത്തുന്നതിന്റെ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.ഇതിന് പരിഹാരം കാണാന്‍ വനാതിര്‍ത്തിയില്‍ ഫെന്‍സിംഗ് പോലുള്ള പ്രതിരോധ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!