മണ്ണാര്‍ക്കാട്:ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ ധിച്ചത് കണക്കിലെടുത്ത് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയ്ക്ക് തട യിടുന്നതിനായി ആരോഗ്യവകുപ്പ് മണ്ണാര്‍ക്കാട് താലൂക്കില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.ഇതിന്റെ ഭാഗമായി ആശാ പ്രവര്‍ ത്തകര്‍ പനി, മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ കണക്കെടുപ്പ് ആരംഭിച്ചു.താലൂക്ക് പരിധിയില്‍ കഴിഞ്ഞ ദിവസം സമ്പര്‍ക്ക ഉറവി ടം അജ്ഞാതമായ പത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാരാകുര്‍ശ്ശി,തെങ്കര,അലനല്ലൂര്‍,കുമരംപുത്തൂര്‍,കരിമ്പ പഞ്ചായ ത്തിലും മണ്ണാര്‍ക്കാട് നഗരസഭയിലുള്ളവരാണ് ഈ പത്ത് പേര്‍. തിങ്കളാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്കില്‍ താലൂക്കില്‍ മാത്രം 37 കേസുകളാണ് ഉള്ളത്.ഈ സാഹചര്യത്തി ലാണ് സമ്പര്‍ക്ക സാധ്യത വര്‍ധിക്കുമെന്നതിന്റെ അടിസ്ഥാന ത്തില്‍ പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ശക്തമാക്കിയത്.
മണ്ണാര്‍ക്കാട് നഗരസഭയില്‍ 7,13,16 വാര്‍ഡുകളില്‍ ഇത്തരത്തില്‍ ഉറവിടമറിയാത്ത കേസുകളുണ്ടെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പമീലി അറിയിച്ചു. ജനങ്ങള്‍ ഏറെ ജാഗ്രതപാലിക്കേണ്ട സമയ മാണെന്നും സൂപ്രണ്ട് പറഞ്ഞു.തെങ്കര പഞ്ചായത്ത് ഒരാഴ്ചയിലധി കമായി കോവിഡ് ഭീതിയിലാണ്. സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയ വട്ടപ്പറമ്പ് സ്വദേശിയും ഉറവിടം അറിയാതെ കോവിഡ് പോസിറ്റീവായ അഞ്ചുപേരും പഞ്ചായത്തിലുണ്ട്.നിലവി ല്‍ 23 കോവിഡ് ബാധിതരാണ് തെങ്കരയിലുള്ളത്.കൈതച്ചിറ, മണ ലടി, മുതുവല്ലി, കരിമ്മന്‍കുന്ന്, മാസപറമ്പ് എന്നിവിടങ്ങളിലാണ് ഉറവിടമറിയാത്ത പോസിറ്റീവ് കേസുകളുള്ളത്. പഞ്ചായത്തിലെ ആശങ്ക വര്‍ധിപ്പിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കി ലെടുത്ത് വിവിധകേന്ദ്രങ്ങളില്‍ ആന്റിജന്‍ ടെസ്റ്റിനുള്ള ഒരുക്ക ങ്ങളിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍.
ഉറവിടമറിയാത്ത കേസ് റിപ്പോര്‍ട്ട്ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അല നല്ലൂര്‍ പഞ്ചായത്തും ആശങ്കയിലാണ്. കഴിഞ്ഞദിവസം നടന്ന ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്ത എല്ലാവരുടെയും ഫലം നെഗറ്റീവ് ആയത് ആശ്വാസം പകരുന്നതാണെങ്കിലും ആശങ്ക ഇനിയും മാറിയിട്ടില്ല. അതേസമയം ഉറവിടമറിയാതെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ ഒരു വയസുകാരനും ഉള്‍പ്പടെ പുതുതായി ആറുപേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടതാണ് ഇവിടെ ആശങ്ക വര്‍ധിപ്പിക്കാന്‍ ഇടയാക്കിയത്. മണ്ണാര്‍ക്കാട് നഗരസഭയിലെ ആശങ്കാജനകമായ സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് മുതല്‍ ഊര്‍ജിതമാക്കിയതായി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പമീലി അറിയിച്ചു.