അലനല്ലൂര്‍:കോവിഡ് രോഗവ്യാപനത്തിന്റെ തോത് നിയന്ത്രി ക്കു ന്നതിനായി ഈയാഴ്ചയിലെ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അല നല്ലൂരിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമ്പൂര്‍ണമായി അട ച്ചിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ വ്യാപാ രിക ളും സഹകരിക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമി തിയും ആരോഗ്യവകുപ്പും അടിയന്തരമായി വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി നേതാക്കളുടേയും വ്യാപാരി പ്രതിനിധികളുടേയും മോട്ടോര്‍ തൊഴിലാളികളയുടേയും സംയുക്തയോഗം ആവശ്യപ്പെട്ടു. അലന ല്ലൂര്‍ ടൗണും ടൗണിനോട് ചേര്‍ന്ന് കിടക്കുന്ന ചില പ്രദേശങ്ങളില്‍ കോവിഡ് രോഗത്തിന്റെ സാമൂഹ്യ വ്യാപനം സംശയിക്കുന്ന സാഹ ചര്യത്തിലാണ് യോഗം ചേര്‍ന്നത്.
ശനിയാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 8 മണി മുതല്‍ വൈകീട്ട് 5 മണി വരെയായി ക്രമീകരി ച്ചു.നാളെ മുതല്‍ അലനല്ലൂര്‍ പ്രദേശത്തെ വഴിയോര കച്ചവടത്തിന് പൂര്‍ണ നിരോധനമേര്‍പ്പെടുത്തി.ആരാധാനാലയങ്ങള്‍ പ്രാര്‍ത്ഥനാ സമയങ്ങളില്‍ അല്ലാതെ തുറക്കുന്നതും അപരിചിതരെ പ്രവേശിപ്പി ക്കുന്നതും നിരോധിച്ചു.നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഓട്ടോ ടാക്‌സി വാഹനങ്ങള്‍ ടാക്‌സി സ്റ്റാന്റുകളില്‍ നിര്‍ത്തിയിടുന്നത് നിരോധിച്ചു.ടൗണിനോട് ചേര്‍ന്ന മുണ്ടത്ത് പള്ളി,പാക്കത്ത് കുളമ്പി ലെ ജില്ലാ അതിര്‍ത്തി,മണ്ണാര്‍ക്കാട് മേലാറ്റൂര്‍ റോഡിലെ പിപിഎച്ച് ഓഡിറ്റോറിയം,അലനല്ലൂര്‍ കാര്യവട്ടം റോഡിലെ വഴങ്ങല്ലിയില്‍ ജില്ലാ അതിര്‍ത്തി,കണ്ണംകുണ്ട് പാലം,കൂമഞ്ചിറ തോട് എന്നീ പ്രദേശങ്ങളില്‍ അടിയന്തര നിയന്ത്രണം ഏര്‍പ്പെടുത്തി.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായ ന്‍,വികസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാധാകൃ ഷ്ണന്‍,കെഎ സുദര്‍ശന കുമാര്‍,പി.മുസ്തഫ,കക്ഷി നേതാക്കളായ വേണുമാസ്റ്റര്‍, ടോമിതോമസ്,യൂസഫ് പാക്കത്ത്,രവികുമാര്‍, ഹരിദാസന്‍,വ്യാപാരി വ്യവസായി പ്രതിനിധികളായ ലിയാക്കത്തലി, ഇ.പി.സുബൈര്‍, ആരോഗ്യ വകുപ്പിലെ ജീവനക്കാരാ യ,റഷീദ്,ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി രേണു.ആര്‍, സുല്‍ഫി ക്കര്‍ അലി,ഓട്ടോ ടാക്‌സി തൊഴിലാളി പ്രതിനിധിയായ മൊയ്തുപ്പ എന്നിവര്‍ പങ്കെടുത്തു.