കല്ലടിക്കോട്:കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റി ജന്‍ പരിശോധനക്ക് വിധേയരായവരില്‍ 13 വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പടെ പത്ത് പേരുടെ ഫലം പോസിറ്റീവായി.ഇവര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത് ഇതില്‍ ഏഴ് പേര്‍ കരി മ്പ ഗ്രാമപഞ്ചായത്തിലുള്ളവരും രണ്ട് പേര്‍ മുണ്ടൂര്‍ ഗ്രാമ പഞ്ചായ ത്തിലുള്ളവരും ഒരാള്‍ കോങ്ങാട് ഗ്രാമ പഞ്ചായത്തിലുമുള്ളതാണ്.
കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച ആറ് പേരുടെ സമ്പര്‍ ക്ക പട്ടികയിലുള്‍പ്പെട്ടവരേയും മറ്റ് മേഖലയില്‍ നിന്നുള്ളവരുമു ള്‍പ്പടെ 104 പേരെയാണ് ഇന്ന് പരിശോധനക്ക് വിധേയരാക്കിയത്. ഇത് അഞ്ചാം ഘട്ടമാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധന നടക്കുന്നത്.കല്ലടിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലായ് 20നാണ് ആന്റിജന്‍ പരിശോധന ആരംഭിച്ചത്.23ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ രണ്ട് പേര്‍ക്കും 25ന് നടന്ന പരിശോധനയില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്കും 30ന് നടന്ന പരിശോധനയില്‍ ആറ് പേര്‍ക്കും വൈ റസ് ബാധ കണ്ടെത്തിയിരുന്നു. ഇന്നത്തേതുള്‍പ്പടെ കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധന വഴി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആയി.
കരിമ്പ ഗ്രാമ പഞ്ചായത്തില്‍ ഇതുവരെ 39 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.നിലവില്‍ 221 പേരാണ് നിരീക്ഷണത്തിലു ള്ളത്.കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്ലടിക്കോട് ചെക്ക് പോസ്‌ററ് മുതല്‍ തുപ്പനാട് പാലം വരെ അടച്ചിട്ടിരിക്കുകയാ ണ്.ആന്റിജന്‍ പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയി ച്ചു.ഇനി ചൊവ്വാഴചയാണ് അടുത്ത ഘട്ട പരിശോധന.ഇന്ന് നടന്ന പരിശോധനക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ബോബി മാണി, ഡോ. അശ്വതി,സ്റ്റാഫ് നഴ്‌സ് സിഞ്ചു,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജ്കുമാര്‍,ലാബ് ടെക്‌നീഷ്യന്‍ അര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
അതേ സമയം തച്ചമ്പാറ ദേശ ബന്ധു സ്‌കൂളില്‍ ഇന്ന് നടന്ന ആന്റി ജന്‍ പരിശോധനയില്‍ പങ്കെടുത്ത നൂറ് പേരുടെയും ഫലം നെഗറ്റീ വായി. തച്ചമ്പാറ, കാരാകുര്‍ശ്ശി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സമീപ പഞ്ചായത്തുകളില്‍ ഉറവിടം അറിയാത്ത കോവിഡ് സ്ഥിരീ കരിച്ച സാഹചര്യത്തിലായിരുന്നു ആന്റിജന്‍ പരിശോധന.