മണ്ണാര്‍ക്കാട്:തെങ്കര പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് ഉറവിടം അജ്ഞാ തമായ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായി. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍, മറ്റ് വിവിധ മേഖലകളില്‍ നിന്നും ഉള്‍പ്പടെ 100 പേരെയാണ് പരിശോ ധനക്ക് വിധേയരാക്കിയത്.രാവിലെ 9.30ന് പുഞ്ചക്കോട് രാജാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന ക്യാമ്പ് ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു.
വട്ടപ്പറമ്പ്,തത്തേങ്ങേലം ഭാഗങ്ങളിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഇവരുടെ ഉറവിടം വ്യക്തമാകാതിരിക്കു കയും ചെയ്ത സമൂഹ വ്യാപന സാധ്യത കണക്കിലെടുത്താണ് മണ്ണാര്‍ ക്കാട് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ തെങ്കര പ്രാഥ മിക ആരോഗ്യ കേന്ദ്രവും ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് ആന്റിജന്‍ പരിശോധന സംഘടിപ്പിച്ചത്. പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ അനീഷ,ഡോക്ടര്‍മാരായ ജംഷിദ്,അജിത്,സ്റ്റാഫ് നഴ്‌സുമാരായ സുഹാസിനി,അനിത,ചന്ദ്രന്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടോംസ്വര്‍ഗീസ്,ഗോപാലകൃഷ്ണന്‍,രാംപ്രസാദ്,ജെപിഎച്ച്എന്‍മാരായ ഗീത,വിനീത എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി
ഇക്കഴിഞ്ഞ 27നാണ് രണ്ട പേര്‍ക്ക് ഉറവിടം അറിയാത്ത കോവിഡ് 19 സ്ഥിരീകരിച്ചത്.ഇതുവരെ 16 പേര്‍ക്കാണ് തെങ്കരയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.68 പേരാണ് നിലവില്‍ നിരീക്ഷണത്തിലു ള്ളത്.ഹോട്ട് സ്‌പോട്ട്: വാര്‍ഡ് 5, 9