മണ്ണാര്‍ക്കാട്: മലയാളി വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌ന ങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്‍കാന്‍ മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഒരുങ്ങി. ആധുനിക സൗകര്യങ്ങളോടെ ഉന്നത വിദ്യാഭ്യാസം വിദ്യാര്‍ഥിക ള്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിറ്റി എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ എമറാള്‍ഡ് കോളേജ് നിലകൊള്ളുന്നത്.

മികച്ച സൗകര്യങ്ങളില്‍ മികച്ച വിദ്യാഭ്യാസം എന്നതാണ് കോളേജി ന്റെ ആപ്തവാക്യം.വിദഗ്ദ്ധരായ അധ്യാപകര്‍, അന്തര്‍ദേശീയ നില വാരമുള്ള എസി, വൈഫൈ സൗകര്യമുള്ള ക്ലാസ് മുറികള്‍, പൂര്‍ണ മായും സജ്ജമായ കമ്പ്യൂട്ടര്‍ ലാബ്,ഡിജിറ്റല്‍ ലൈബ്രറി, ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടികള്‍ക്കും എസി,വൈഫൈ സൗകര്യമുള്ള പ്രത്യേകം ഹോസ്റ്റല്‍,ഇന്‍ഡോര്‍ ഗെയിംസ് സൗകര്യം,പൂര്‍ണമായും സജ്ജമായ ഫിറ്റ്‌നസ് സെന്റര്‍, കഫ്റ്റീരിയ, ഫുട്‌ബോള്‍, വോളി ബോള്‍ പരിശീലനം,വ്യക്തിത്വ വികസന വികസന ക്ലാസ്സുകള്‍, സംസ്‌കാരിക പരിപാടികള്‍,ഒഴിവ് സമയ യാത്രകള്‍,വ്യവസായിക സന്ദര്‍ശനം,ക്യാമ്പസ് സെലക്ഷനുള്ള അവസരം എന്നിവയിലൂ ടെയാണ് കലാലയം ഇത് സാക്ഷാത്കരിക്കുന്നത്.

രാജസ്ഥാനിലെ സിംഘാനിയ യൂണിവേഴ്‌സിറ്റി,കേരള സര്‍ക്കാരി ന്റെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ യാണ് കോളേജിന്റെ പ്രവര്‍ത്തനം.എംബിഎ (ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്),ബിഎസ് സി ഡയാലിസിസ് ടെക്‌നോളജി,ബിഎസ് സി മെഡിക്കല്‍ മൈക്രോ ബയോളജി,ബിഎസ് സി ലബോറട്ടറി ടെക്‌നോളജി,ബിപിഇ (ബാച്ച്‌ലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍), ബിബിഎ +ഏവിയേഷന്‍,ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്,ബികോം ഫിനാന്‍സ്, ബികോം + ഏവിയേഷന്‍,ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍,സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്,എസിസിഎ/സിഎംഎ, ബിഎ ഇംഗ്ലീഷ്,ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് ,ഗ്രാഫിക്‌സ്,ആനിമേഷന്‍ ആന്‍ഡ് വിഷ്വല്‍ എഫക്ട്‌സ്, ഇന്റീരിയര്‍ ഡിസൈനിംഗ്,ഫോറിന്‍ അക്കൗണ്ടിംഗ്,പിജിഡിസിഎ എന്നിങ്ങിനെ വൈവിധ്യവും തൊഴില്‍ സാധ്യത ഏറെയുള്ളതുമായ കോഴ്‌സുകളാണ് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലുള്ളത്.

പുതിയ സാഹചര്യത്തില്‍ നിലവിലെ തലമുറയിലെ യുവാക്കള്‍ക്ക് വിജയിക്കാന്‍ ആവശ്യമായ ഏറ്റവും മൂല്യവത്തായതും പ്രധാനപ്പെട്ട തുമാണ് ഉയര്‍ന്ന പ്രൊഫഷണല്‍ യോഗ്യതകള്‍.ഉയര്‍ന്ന മനോവീര്യ വും ധാര്‍മ്മികതയുമുള്ള പ്രൊഫഷണലുകളെ വികസിപ്പിക്കാന്‍ സഹായിക്കുന്ന മികച്ച വിദ്യാഭ്യാസമാണ് എമറാള്‍ഡ് കോളേജ് നല്‍കുന്നതെന്ന് കോളേജ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുള്‍ കരീം ഫൈസല്‍ പിവി പറഞ്ഞു.വിദ്യാര്‍ഥികള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മേഖലകളില്‍ മികച്ചവരാകാനും ശരിയായ കരിയര്‍ ബ്രേക്ക് സാധ്യ മാക്കാനും സഹായിക്കുന്ന തരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഇതിനായി കോളേജ് ഒരുക്കിയിട്ടുള്ളത്.കോളേജ് നല്‍കുന്ന കോഴ്‌ സുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ലക്ഷ്യങ്ങള്‍ കൈവരി ക്കാന്‍ കഴിയുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വിദഗ്ദ്ധരായ പ്രൊഫഷണലുകളാകാന്‍ വിദ്യാര്‍ഥികളെ സഹായി ക്കുന്നതിലാണ് കോളേജ് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ നാലകത്ത് ബഷീര്‍ പറഞ്ഞു. നില വാരമുള്ള വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസത്തോടെ ജീവിത ത്തെ അഭിമുഖീകരിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാകാനും സഹാ യിക്കുന്നു.സമഗ്രമായ നിലവാരത്തിലുള്ള ബേസ് കരിക്കുലം ഉപ യോഗിച്ച് മികച്ച വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്യുന്നത്. വിദ്യാര്‍ ഥികളുടെ പഠനവേദികളെ വിശാലമാക്കാനുള്ള പ്രോത്സാഹനം നല്‍കി നയിക്കാന്‍ പ്രാപ്തരായ വിദഗ്ധരായ അധ്യാപകരാണ് കോളേജി ലുള്ളതെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

2020-21 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന് 8075 875 640, 9447 645 382 എന്ന നമ്പറുകളില്‍ ബന്ധപ്പെടാമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!