മണ്ണാര്‍ക്കാട്: താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ തുടര്‍ച്ച യായി കോവിഡ് രോഗം സ്ഥിരീകരിക്കുന്നത് ജനങ്ങളില്‍ കനത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ഇന്നലെ കുമരംപുത്തൂര്‍ സ്വദേശിയായ 14 വയസ്സുള്ള ആണ്‍കുട്ടിക്കും മണ്ണാര്‍ക്കാട് സ്വദേശിയായ രണ്ട് വയസ്സുള്ള പെണ്‍കുട്ടിക്കും ഉള്‍പ്പടെ 49 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 ഓളം പേര്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ ഉള്‍പ്പെട്ടവരാണ്.പ്രതിദിനമോ ഒന്നിടവിട്ടോ പല പഞ്ചായത്തുകളിലും കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
മണ്ണാര്‍ക്കാട്,കാരാകുര്‍ശി,കാഞ്ഞിരപ്പുഴ,കുമരംപുത്തര്‍,കോട്ടോപ്പാടം,തെങ്കര, തച്ചമ്പാറ, കരിമ്പ, തച്ചനാട്ടുകര, അലനല്ലൂര്‍, കാഞ്ഞിര പ്പുഴ എന്നീ പഞ്ചായത്തുകളിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെടു ന്നത്.വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവ ര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അതേ സമയം രണ്ട് ദിവസം മുമ്പ് കാരാകുര്‍ശിയില്‍ ആന്റിജന്‍ പരിശോധനയിലൂടെ ഒരാള്‍ക്ക് രോഗം നിര്‍ണയിച്ചത് ഉറവിടം വ്യക്തമല്ലാത്തതും ആശങ്ക സൃഷ്ടി ക്കുന്നു.മണ്ണാര്‍ക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാ രനാണ്.ഇയാളുടെ സമ്പര്‍ക്കസാധ്യതകളുടെ കണക്കെടുക്കാന്‍ ആരോഗ്യ പ്രവര്‍ത്തകരും നന്നേ ബുദ്ധിമുട്ടുകയാണ്.
15-ാം തീയതി മണ്ണാര്‍ക്കാട് നാലുപേര്‍ക്കും, അലനല്ലൂര്‍, തച്ചമ്പാറ, കോട്ടോപ്പാടം ഓരോന്നുവീതവും കുമരംപുത്തൂരില്‍ രണ്ടുപേര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു.16ന് കുമരം പുത്തൂരില്‍ സൗദിയി ല്‍നിന്നുംവന്ന ഗര്‍ഭിണിക്കും നാലുവയസുള്ള മകനും കുടുംബത്തി ലെ മറ്റു രണ്ടു കുട്ടികള്‍, ദുബായില്‍നിന്നുംവന്ന അമ്പത്താറുകാ രനും രോഗം സ്ഥിരീകിച്ചിരുന്നു.പശ്ചിമബാംഗാളില്‍ നിന്നുംവന്ന കാഞ്ഞിരപ്പുഴ സ്വദേശി, കുവൈത്തില്‍നിന്നുംവന്ന കോട്ടോപ്പാടം സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചി രുന്നു.തൊട്ടടുത്ത ദിവസമാ ണ് കാരാകുര്‍ശി സ്വദേശിയ്ക്ക് ആന്റിജന്‍ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കപ്പെട്ടത്.അന്നുതന്നെ കാഞ്ഞിരപ്പുഴയിലുള്ള ഒരു സ്ത്രീക്കും ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കണ്ടെ യ്ന്റ് മെന്റ് സോണുകളും കൂടുകയാണ്.രോഗം റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളിലെ പല വാര്‍ഡുകളും തീവ്രബാധിത മേഖലകളാ ണ്.നിലവില്‍,അനലനല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 17,കാരാകുര്‍ശ്ശി പഞ്ചായത്തിലെ വാര്‍ഡ് 6,12,കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ 1,13, കുമരംപുത്തൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 9,16, തെങ്കര പഞ്ചായ ത്തിലെ വാര്‍ഡ് 5, എന്നിവ തീവ്രബാധിത മേഖലകളാണ്.അതേ സമയം രോഗികളുടെ എണ്ണംകൂടുന്നതോടെ ഹോട്ട് സ്‌പോട്ടുകള്‍ നിര്‍ണയിച്ച് കര്‍ശന നടപടിയുമായി ആരോഗ്യപ്രവര്‍ത്തകരും പോലീസും പഞ്ചായത്തധികൃതരും രംഗത്തുണ്ട്.എന്നാല്‍ നഗരത്തി ല്‍ തിരക്കു വര്‍ധിക്കുന്നതും സാമൂഹിക അകലം പാലിക്കപ്പെടാ ത്തതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നു. ഇവി ടെയും ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന ആവശ്യവും ശക്തമായി.