കോട്ടോപ്പാടം:വനാതിര്‍ത്തിയിലെ ഫെന്‍സിംഗ് തകര്‍ത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പി ച്ചു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ പുറ്റാനിക്കാട്, കാഞ്ഞിരം കുന്ന്,പുളിച്ചിപ്പാറ എന്നീ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങി യത്.കുലച്ച വാഴ,തെങ്ങ്,കപ്പ,പച്ചക്കറികള്‍ എന്നിവ കാട്ടാനക്കൂട്ടം നശിപ്പിച്ചു.വല്ലക്കാടന്‍ സൈതലവി,ആലടി അബു,പോറ്റൂര്‍ സമദ്, ചെറുമലയില്‍ സിദ്ദീഖ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചയോടെയാണ് പ്രദേശത്ത് മൂന്ന് കാട്ടാനകളെത്തിയത് .കൊമ്പനും പിടിയും കുട്ടിയാനയും ഉള്‍പ്പെട്ട ആനക്കൂട്ടത്തെ പ്രദേശ വാസികള്‍ ചേര്‍ന്ന് കാട്ടിലേക്ക് തുരത്തുകയായിരുന്നു. വിവരമറി യിച്ചതിന്റെ അടിസ്ഥനാനത്തില്‍ വനപാലകര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.
തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന ഈ പ്രദേ ശങ്ങളില്‍ കാട്ടാന ശല്ല്യം ഇടക്കിടെ ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് പ്രദേശത്ത് കാട്ടാനയിറ ങ്ങി വന്‍തോതില്‍ കൃഷി നശിപ്പിച്ചിരുന്നു.എന്നാല്‍ നാളിത് വരെ യായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിംഗ് തകര്‍ത്താണ് കാട്ടാനക ള്‍ കൃഷിയിടത്തിലേക്കെത്തിയത്.പ്രതിരോധ സംവിധാനം മറികട ന്നും ആനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തിയത് പ്രദേശത്ത് പരിഭ്രാ ന്തി സൃഷ്ടിച്ചിട്ടുണ്ട്.ജനവാസ മേഖലയില്‍ കാട്ടാനകളെത്തുന്നത് പ്രതിരോധിക്കാന്‍ പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംവിധാ നം നടപ്പിലാക്കാന്‍ ആലോചിക്കുന്നതായി തിരുവിഴാംകുന്ന് ഫോറ സ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍ പറഞ്ഞു.