മണ്ണാര്‍ക്കാട്:നഗരമധ്യത്തില്‍ തരിശായി കിടന്ന സ്ഥലത്ത് പച്ചക്കറി കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് സേവ് മണ്ണാര്‍ക്കാട് ജനകീ യ കൂട്ടായ്മ.കോവിഡ് കാലത്തെ ഭക്ഷ്യക്ഷാമം മറികടക്കാന്‍ സര്‍ ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് കരുത്ത് പകര്‍ ന്നാണ് നമ്മുടെ മണ്ണ്,നമ്മുടെ ജീവന്‍ എന്ന സന്ദേശവുമായി നഗരസ ഭയിലെ കൊടുവാളിക്കുണ്ടില്‍ സേവ് മണ്ണാര്‍ക്കാടിന്റെ പച്ചക്കറി കൃഷി.
ഹംസ കുറുവണ്ണ,നാസര്‍ കുറുവണ്ണ എന്നിവര്‍ കൊടുവാളിക്കുണ്ടില്‍ സൗജന്യമായി നല്‍കിയ ഒന്നേമുക്കാല്‍ ഏക്കറോളം വരുന്ന സ്ഥല ത്ത് നഗരസഭയുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് സേവ് പ്രവര്‍ത്തകര്‍ വിത്തിറക്കി യത്.വെണ്ട,വഴുതിന,പയര്‍,മുളക്,പാവല്‍,കുക്കുമ്പര്‍,ചീര എന്നിവ യാണ് കൃഷി ചെയ്യുന്നത്.പദ്ധതി കണ്‍വീനര്‍മാരായ സിഎം ഫിറോ സ്,ഷൗക്കത്ത് റീഗല്‍,ഉമ്മര്‍ ആലിക്കല്‍ എന്നിവരുടെ നേതൃത്വത്തി ല്‍ നടത്തിയഅറുപത് ദിവസത്തെ പ്രയത്‌നങ്ങള്‍ക്കൊടുവില്‍ മിക ച്ച വിളവാണ് പച്ചക്കറി കൃഷിയില്‍ ലഭ്യമായിരിക്കുന്നത്.
വിളവെടുപ്പ് ഉദ്ഘാടനം എന്‍ ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ബ്ലോക്ക് കൃഷി ഓഫീസര്‍ സാജന്‍ സര്‍ക്കാരിന്റെ ഒരുമുറം പച്ചക്ക റി പദ്ധതി പ്രകാരം പച്ചക്കറി വിത്തുകള്‍ സേവിന് കൈമാറി. നഗര സഭ ചെയര്‍പേഴ്‌സണ്‍ എംകെ സുബൈദ,കൗണ്‍സിലര് സക്കീന പൊട്ടച്ചിറ,സേവ് രക്ഷാധികാരി എം പുരുഷോത്തമന്‍,കൃഷി ഓഫീ സര്‍ ഗിരിജ, സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു, ജനറ ല്‍ സെക്രട്ടറി നിഷീദ് പിലാക്കല്‍,വൈസ് ചെയര്‍മാന്‍ അസ്ലം അച്ചു, ജോ.സെക്രട്ടറി റിഫായി ജിഫ്രി,ഷൗക്കത്ത് അലി സി,ബഷീര്‍ കുറു വണ്ണ,സോനു ശിവന്‍,ഹംസ മാസ്റ്റര്‍,മുനീര്‍ മാസ്റ്റര്‍,ദീപിക, ഷഹീര്‍, ഷബീന,റംഷാദ്,നാസര്‍ കുറുവണ്ണ,ഹംസ കുറുവണ്ണ എന്നിവര്‍ പങ്കെടുത്തു.
പച്ചക്കറി കൃഷി വിജയമായതോടെ ഇനി നെല്‍കൃഷിയിറക്കാനുള്ള നീക്കത്തിലാണ് സേവ് മണ്ണാര്‍ക്കാട് കൂട്ടായ്മയെന്ന് ചെയര്‍മാന്‍ ഫിറോസ് ബാബു അറിയിച്ചു.ഉദയാര്‍ കുന്ന് ഭഗവതി ക്ഷേത്രത്തിന് സമീപത്ത് റൂറല്‍ ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍ അനുവദി ച്ച് നല്‍കിയ രണ്ടേക്കര്‍ വരുന്ന സ്ഥലത്താണ് നെല്‍കൃഷി ആരംഭി ക്കുന്നത്.ഇതിനായുളള തയ്യാറെടുപ്പിലാണ് ഇവര്‍.