അഗളി: പാടവയല്‍ താഴെ അബനൂരിലെ ചോലക്ക് സമീപം എക് സൈസ് നടത്തിയ പരിശോധനയില്‍ നാല് ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ വാഷും കണ്ടെടുത്തു.ഓല കൊണ്ട് മറച്ച സ്ഥലത്ത് അടുപ്പ് കൂട്ടിയാണ് വാറ്റ് നടന്നിരുന്നതെന്ന് എക്‌സൈസ് കണ്ടെത്തി. പാറ ക്കെട്ടുകള്‍ക്കിടയില്‍ ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്.എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു.റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. രാമചന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ യു. മൂസാപ്പ, ടി. സി. സജീവ്, വിജയകു മാരന്‍, ഭോജന്‍ എന്നിവര്‍ പങ്കെടുത്തു