തച്ചമ്പാറ: മൂന്നേക്കർ മീൻവല്ലം റോഡിൽ വട്ടപ്പാറ തോടിൽ ഉണ്ടാ യിരുന്ന കലുങ്ക് തകർന്നു. കലുങ്കിന് താഴെ താത്കാലികമായി ഇട്ട പൈപ്പ് ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന പാലത്തിൽ അടിയിലൂടെ കോൺക്രീറ്റ് പൈപ്പിട്ട് താല്ക്കാലികമായി പാലം ഗതാ ഗതം പുനർസ്ഥാപിച്ചതു ആണ് ഇപ്പോൾ പൂർണ്ണമായും മല വെള്ള പാച്ചിലിൽ ഒലിച്ചുപോയത്. ഇതോടെ മീൻവല്ലം വട്ടപ്പാറ പ്രദേശ ത്തേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയാണ്. മീൻവല്ലം വെള്ളച്ചാട്ടം, പവർ ഹൗസ്, മീൻവല്ലം, വട്ടപ്പാറ പ്രദേശ വാസികൾ തുടങ്ങിയവർക്ക് മൂന്നേക്കർ, കരിമ്പ,കല്ലടിക്കോട് ഭാഗ ത്തേക്ക് വരുന്നതിനുള്ള റോഡാണ് ഇത്.