മണ്ണാര്‍ക്കാട്: ആഭരണ നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് നിര്‍ത്തലാക്കിയ തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് കെപിസിസി ഒ ബി സി ഡിപ്പാര്‍ട്ട്‌മെന്റ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍ വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി ബാബു നാസര്‍ ഉദ്ഘാ ടനം ചെയ്തു.ബ്ലോക്ക് ചെയര്‍മാന്‍ മോഹനന്‍ കാഞ്ഞിരംപാടം അധ്യക്ഷനായി. ഡിസിസി സെക്രട്ടറിമാരായ അഹമ്മദ് അഷറഫ്, പിആര്‍ സുരേഷ്,ഡിസിസി അംഗം ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിമാരായ നൗഷാദ് ചേലഞ്ചീരി ,ഷിഹാബ് കുന്നത്ത്,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത, ഉമര്‍ഖത്താബ് മാസ്റ്റര്‍, ഉസ്മാന്‍ പാലക്കാഴി, ഹരിദാസ് ആറ്റക്കര എന്നിവര്‍ സംസാരിച്ചു.ബ്ലോക്ക് ഭാരവാഹികളായി പ്രസിഡണ്ട് മോഹനന്‍ കാഞ്ഞിരംപാടത്ത്, വൈസ് പ്രസിഡണ്ട് വിനോദ് ചാഴിയോട്ടില്‍, ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പാലക്കാഴി ഖജാന്‍ജി ഉണ്ണികൃഷ്ണന്‍ എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായി എന്‍.ഉമര്‍ഖത്താബ് മാസ്റ്ററെ നോമിനേറ്റ് ചെയ്തു.