മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബിക് ആന്റ് ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്‌മെന്റും കോളേജ് ഐ. ക്യു. എ.സി.യും ചേര്‍ന്ന് അന്താരാഷ്ട്ര വെബിനാര്‍ സംഘടിപ്പിച്ചു. നൈജീ രിയയിലെ യോബേ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊ ഫസര്‍ ഡോ.ടി.വി.സഈദ് , ഇന്തോനേഷ്യയിലെ ബന്തൂങ്ങ് യൂണി വേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. തസ്യ അസ്പിരാന്റ്റി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ഇസ്ലാമിക് ബാങ്കിംഗ് (പലിശരഹിത ബാങ്കിംഗ്) വ്യവസ്ഥയുടെ പ്രസക്തി എന്ന വിഷയത്തിലാണ് വെബിനാര്‍ നടത്തിയത്.
വിവിധ ലോക രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ വിപ്‌ളവ കരമാ യ മുന്നേറ്റമാണ് ഇസ്ലാമിക് ബാങ്കിംഗ് സമ്പ്രദായം നിര്‍വഹിച്ചത്. ഉന്നതമായ ധാര്‍മ്മികതയിലും സുതാര്യതയോടെയും സാധാരണ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ ബാങ്കിംഗ് സംവിധാനത്തിന് സാധിച്ചു. ചൂഷണരഹിതമായും പലിശ തീരെ ഈടാക്കാതെയും നടത്തുന്ന ഈ ധനകാര്യ സ്ഥാപനങ്ങള്‍ അത് കൊണ്ട് തന്നെ ഏറ്റവും ജനകീയമായ രീതിയില്‍ വിവിധ രാജ്യങ്ങളില്‍ പ്രചാരം നേടി. കോവിഡ് ഭീഷണിയില്‍ ലോകത്തുടനീളം നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ പലിശരഹിതമായ ഈ സാമ്പത്തിക ക്രയവിക്രയം പിന്തുടരുന്നത് എല്ലാവര്‍ക്കും സഹായകമാകുമെന്നും ഡോ. ടി.വി സഈദ് പറഞ്ഞു.
പ്രിന്‍സിപ്പല്‍ പ്രഫ.ടി.കെ ജലീല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്തു. ഇസ് ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ.ടി.സൈനുല്‍ ആബിദ്, പ്രഫ.ഒ.എ മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. വെബിനാര്‍ കോര്‍ഡിനേറ്റര്‍ പ്രൊഫ.എ.എം ഷിഹാബ് നന്ദി രേഖപ്പെടുത്തി.