തിരുവഴാംകുന്ന് :മുറിയക്കണ്ണി ഡി. വൈ. എഫ്. ഐ. യൂണിറ്റിന്റെ കീഴിലുള്ള ഹോപ്‌സ് ഓഫ് മുറിയക്കണ്ണി എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രദേശത്തെ മുഴുവന്‍ എസ്.എസ്.എല്‍.സി. വിജയികള്‍ക്കു മായി അനുമോദന സദസ്സ് സംഘടിപ്പിച്ചു. മുറിയക്കണ്ണി സെന്ററില്‍ വെച്ച് നടന്ന യോഗത്തിന്റെ ഉദ്ഘാടനവും സമ്മാന ദാനവും ഗായക നും മുറിയക്കണ്ണി എ. എല്‍. പി. സ്‌കൂള്‍ പി. ടി. എ. പ്രസിഡണ്ടുമായ ഷാനവാസ് തയ്യില്‍ നിര്‍വഹിച്ചു. മുറിയക്കണ്ണി സി. പി. എം. ബ്രാഞ്ച് സെക്രട്ടറി യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷത വഹിച്ചു. കുട്ടികള്‍ക്ക് ഏകജാലക രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കുന്നതിന് ഹെല്‍പ്പ് ഡെസ്‌ക്കും രൂപീകരിച്ചു. ഖമറുദ്ദീന്‍ മലയില്‍, അബ്ബാസ് കൊങ്ങത്ത്, അര്‍ഷാദ് ചാച്ചിപ്പാടന്‍, ഫര്‍ഹാന്‍ മലയില്‍, ആഷിഖ് പൂതാനി, സാബിര്‍. ടി. എം, ബിലാല്‍ തയ്യില്‍, നുസൈബ്, യാസിര്‍, ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.