മണ്ണാര്‍ക്കാട്:സെറ്റോ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യ ത്തില്‍ ട്രഷറി ഓഫീസിന് മുന്നില്‍ ‘ഉറക്കം നടിക്കുന്ന സര്‍ക്കാരി നെ വിളിച്ചുണര്‍ത്തല്‍’ സമരം നടത്തി.എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു.താലൂക്ക് ചെയര്‍മാന്‍ അസീസ് ഭീമനാട് അധ്യക്ഷനായി.നേതാക്കളായ അരു ണ്‍ എസ് നായര്‍,പുളിയങ്കോട്ടില്‍ ഉണ്ണികൃഷ്ണന്‍,അബ്ദുറഹ്മാന്‍ പോത്തുകാടന്‍,എം വിജയരാഘവന്‍,പികെ അബ്ബാസ്,അബൂബക്കര്‍ എം,നൗഷാദ് ബാബു തച്ചമ്പാറ,ഉസ്മാന്‍ കരിമ്പനക്കല്‍,മനോജ് ചന്ദ്രന്‍ നഷീദ് പിലാക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.രണ്ട് വര്‍ഷമായി ഡിഎ കുടിശ്ശിക ആയിട്ടും,ഒരു വര്‍ഷമായി ശമ്പള പരിഷ്‌കരണം വൈകുന്നതില്‍ പ്രതിഷേധിച്ചും ലീവ് സറണ്ടര്‍ മരവിപ്പിച്ച് ഒരു മാസത്തെ ശമ്പളം കട്ട് ചെയ്ത് ജീവനക്കാരേയും അധ്യാപകരേയും സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും ആരോപിച്ചായിരുന്നു സമരം.