വണ്ടാഴി: കടപ്പാറ ആദിവാസി കോളനി നിവാസികള്‍ ഉള്‍പ്പെട്ട 14 കുടുംബങ്ങള്‍ക്കായി പട്ടയം വിതരണം ചെയ്തതെന്ന് ജില്ലാ പട്ടിക വര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഭൂരഹിതരായ പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു കൊടുക്കാനായി കണ്ടെത്തിയ മേലാ ര്‍കോട് പഞ്ചായത്തിലെ നിക്ഷിപ്ത വനഭൂമി കൈപ്പറ്റാന്‍ കടപ്പാറ യിലെ 25 കുടുംബങ്ങളില്‍ 14 പേര്‍ സമ്മതം അറിയിച്ചിരുന്നു. തുടര്‍ ന്നാണ് ഇവര്‍ക്ക് 87 സെന്റ് വീതം ഭൂമി അനുവദിക്കാന്‍ നടപടിയെടു ത്തത്.
സ്വന്തമായി ഭൂമി ലഭ്യമാക്കിയത് മൂര്‍ത്തിക്കുന്ന് വനഭൂമിയില്‍ 2015 മുതല്‍ സമരം നടത്തിയ ഇവര്‍ക്ക് ഭൂമി കൈമാറാന്‍ നടപടി ആരംഭി ച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ മൂലം നടപടികള്‍ വൈകുകയായി രുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പട്ടയവിതരണ ചടങ്ങില്‍ ആലത്തൂര്‍ തഹസില്‍ദാര്‍ കെ.ബാലകൃഷ്ണന്‍, താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എസ്.കണ്ണന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എം.മല്ലിക, കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പി.രാജീവ്, മംഗലംഡാം വില്ലേജ് ഓഫീസര്‍ രേഖ തുടങ്ങിയവര്‍ പങ്കെടുത്തു.