പാലക്കാട്:പി.എന്‍. പണിക്കര്‍ അനുസ്മരണ വായനാമാസാചരണ ത്തിന്റെ 25-മത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടികള്‍ക്ക് തുടക്കമായി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം എ.ഡി.എം. ആര്‍.പി. സുരേഷ് നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍, കേരള സ്റ്റേറ്റ് ലൈബറി കൗണ്‍സില്‍ , പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, വിക്ടേഴ്‌സ് ചാനല്‍ എന്നിവരുടേയും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെയും പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെയുള്ള വായനാമാസാചരണ പരിപാ ടികള്‍ ഇന്റര്‍നെറ്റിലൂടെയാണ്ല ഭ്യമാവുക. www.pnpanikerfoundation.org ല്‍ രജിസ്റ്റര്‍ ചെയ്ത് സൗജന്യമായി കുട്ടികള്‍ക്കും, പൊതുജനങ്ങള്‍ക്കും വീട്ടിലിരുന്നു പരിപാടികളില്‍ പങ്കാളികളാവാം. ഇന്റര്‍നെറ്റിലൂടെ വായനയുടെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ചിത്രരചന, ഉപന്യാസം, കഥപറച്ചില്‍, പ്രസംഗമത്സരം , പദ്യ പാരായണം തുടങ്ങി നിവരധി മല്‍സരങ്ങള്‍ ഓണ്‍ലൈനിലൂടെ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. എല്ലാദിവസവും വിദ്യാഭ്യാസ വിദഗ്ധര്‍ പങ്കെടുക്കുന്ന വെബിനാറുകളും നടക്കും. .
കലക്ട്രേറ്റില്‍ എ.ഡി.എമിന്റെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ ഡോ. പി.യു.രാമാനന്ദ്, ജില്ലാ സെക്രട്ടറി ഡോ. മാന്നാര്‍ ജി രാധാകൃഷ്ണന്‍, ജോയിന്‍ സെക്രട്ടറി പി.എസ്.നാരായണന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.