അഗളി:ആദിവാസി മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണെന്ന് കെപിസിസി ജന.സെക്രട്ടറി സി ചന്ദ്രന്‍.അട്ടപ്പാടിയില്‍ ആദിവാസി ശിശുമരണങ്ങള്‍ വര്‍ധിക്കുന്ന തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഗളി ഐസിഡിഎസി ലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോ ജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത അദ്ധ്യക്ഷനായി .കെ.പി.സി. സി മെമ്പര്‍ പി.സി ബേബി,എം.ആര്‍ സത്യന്‍,കെ.ജെ മാത്യു, മാണി ക്യന്‍,ജോബി കൂരിക്കാട്ടില്‍,സഫിന്‍ ഓട്ടുപ്പാറ,വിനോദ് ചെറാട്, സലോമി ടീച്ചര്‍,രഞ്ജിത്ത് ഷോളയൂര്‍,മാര്‍ട്ടിന്‍ ജോസഫ്,സി.ചിന്ന സ്വാമി,സന്തോഷ് കുമാര്‍,ജി.ഷാജു,അസീര്‍ വറോടന്‍, സനോജ്, മുരു കന്‍,പഴനി സ്വാമി,ജിയന്റോ,ഷെമീര്‍ ഖാന്‍ കോളശ്ശേരി, രംഗ സ്വാമി,സന്ദീപ്,ആര്‍.രതീഷ്,ശിവ കുമാര്‍ ഷോളയൂര്‍,രതീഷ്,ഹാബി ജോയ്,പി.കെ അപ്പുക്കുട്ടന്‍,ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ശിശുമരണം നടന്നത് പോഷക ആഹാര കുറവ് മൂലമാണ് എന്ന റിപ്പോര്‍ട്ട് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി എടുക്കണമെന്നും,അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ വനിത ശിശു വികസന വകുപ്പിന്റെ പ്രവര്‍ത്തനത്തിലെ അനാസ്ഥ അവ സാനിപ്പിക്കണമെന്നും സമരം ആവശ്യപ്പെട്ടുവീര മൃത്യു വരിച്ച ജവാന്‍മ്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അഗളിയില്‍ നിന്നും പ്രതിഷേധ മാര്‍ച്ചുയാണ് പ്രവര്‍ത്തകര്‍ സമരം സംഘടിപ്പിച്ചത്.