കുമരംപുത്തൂര്‍:ചൈന അതിര്‍ത്തിയില്‍ ജീവന്‍ പൊലിഞ്ഞ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി ചുങ്കം സെന്ററില്‍ മെഴുകു തിരി തെളിയിച്ചു.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും റിട്ട യേര്‍ഡ് സൈനിക ഉദ്യോഗസ്ഥനുമായ രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാജന്‍ അമ്പടത്ത് അധ്യക്ഷത വഹിച്ചു.മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് തോമസ് മാസ്റ്റര്‍ ബ്ലോക്ക് സെക്രട്ടറി വി പി ശശികുമാര്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം മുന്‍ സെക്രട്ടറി ഷാനു നിഷാനു, ബിജു മലയില്‍, ഫൈസല്‍ നെച്ചുള്ളി,കണ്ണന്‍ മൈലാംപാടം,നാസര്‍ കുളപ്പാടം,ഫൈസല്‍ കോന്നപ്പടി,സുഭാഷ്. റിന്‌സില്‍,ഷനൂപ്,സലിം ആഷിദ് നിയാസ് സാബിത് തുടങ്ങിയവര്‍ പങ്കെടുത്തു.