പാലക്കാട്:കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച ഇന്ധന വില വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും വൈദ്യുതി ചാര്‍ജ്ജില്‍ വന്ന ഭീമമായ വര്‍ ധന അടിയന്തരമായി പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ജൂണ്‍ 20ന് രണ്ടായിരത്തോളം കേന്ദ്രങ്ങ ളില്‍ ധര്‍ണ നടത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ വിഭാഗം) സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും,സര്‍ക്കാര്‍ നിര്‍ദേ ശങ്ങള്‍ അനുസരിച്ചും കേന്ദ്ര കേരള സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലാണ് ധര്‍ണ നടത്തുക.

പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധന ഉപഭോക്തൃ സംസ്ഥാന കേരളത്തില്‍ വന്‍വിലക്കയറ്റത്തിന് കാരണമായി തീരുകയും സാധാരണക്കാരുടെ ജീവിതം വലിയ ദുരിതത്തിലാകുമെന്നും യോഗം വിലയിരുത്തി.ബാങ്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം കാലയളവിലെ പലിശ പൂര്‍ണമായും ഒഴിവാക്കണമെന്നും ബാങ്കു കള്‍ അധികമായി നല്‍കാമെന്ന് പറഞ്ഞിട്ടുള്ള 20 ശതമാനം അധിക വായ്പ ഉപാധികളൊന്നും കൂടാതെ എല്ലാ വ്യാപാരികള്‍ക്കും ലഭ്യമാ ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.ധര്‍ണയുടെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് നിര്‍വ്വഹിക്കും.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി എച്ച് ആലിക്കുട്ടി ഹാജി,വര്‍ക്കിംഗ് പ്രസിഡന്റ് ടിഎഫ് സെബാ സ്റ്റ്യന്‍,ട്രഷറര്‍ കെഎസ് രാധാകൃഷ്ണന്‍,സംസ്ഥാന ഭാരവാഹികളായ കമലാലയം സുകു,എസ് നസീര്‍,പ്രസാദ് ജോണ്‍ മാമ്പ്ര,നൂജുമുദീന്‍ ആലംമൂട്ടില്‍,സുനില്‍കുമാര്‍,എഎസ് മനോജ്,പിഎംഎം ഹബീ ബ്,നിജാം ബക്ഷി,ടികെ ഹെന്‍ട്രി,വിഎ ജോസ്,ദേവസ്യ,ജോളി ചക്കിയത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!