മണ്ണാര്‍ക്കാട്:സഞ്ചാര വഴികളില്‍ നല്ല സന്ദേശങ്ങളുടെ ബെല്‍ മുഴക്കി സവാരി നടത്തുന്ന മണ്ണാര്‍ക്കാട് സൈക്കിള്‍ ക്ലബ്ബ് അംഗ ങ്ങള്‍ ഇനി മുതല്‍ പ്രഭാത സവാരിക്ക് സൈക്കിളുമായി ഇറങ്ങു മ്പോള്‍ കയ്യില്‍ ഒരു തൈ കൂടി കരുതും.പോകുന്ന വഴിയില്‍ ഈ തൈ നടും.വളര്‍ന്ന് നാളേക്ക് തണലാകാന്‍.

ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശമായ ജൈവ വൈ വിധ്യം ആഘോഷമാക്കൂ എന്ന മുദ്രാവാക്യത്തെ മുറുകെ പിടിച്ച് വഴിയോരങ്ങളില്‍ വൃക്ഷതൈ വെച്ച് പിടിപ്പിക്കല്‍ യജ്ഞത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇവര്‍. ക്ലബ്ബ് വിഭാവനം ചെയ്ത ഒരു ദിനം ഒരു മരം പദ്ധതിയുടെ ഭാഗമായി മഴക്കാലം കഴിയും വരെ ദിവസ വും രാവിലെ വിദ്യാലയങ്ങളിലും പാതയോരങ്ങളിലും പ്രഭാത സവാ രിക്കിടെ ഒരു ഫലവൃക്ഷതൈ നടും.ഇവയെ പരിപാലി ക്കുകയും ചെയ്യും. നൂറ് തൈകള്‍ നട്ടുപിടിപ്പിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം .

മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഞാവള്‍ തൈ നട്ട്‌കൊണ്ട് സൈക്കിള്‍ ക്ലബ്ബ് രക്ഷാധികാരിയും ക്രൈം ബ്രാഞ്ച് ഡി. വൈ.എസ്. പി യുമായ ഫിറോസ് എം. ഷെഫീ ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കാസിം എന്നിവര്‍ സംയുക്ത മായി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അബ്ദു ഒമല്‍, ട്രഷറര്‍ കെ. മുനീര്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ശുഹൈബ്, മുസ്തഫ, റൗഫ്, ഫസല്‍, ജിഷാന്‍ ആകാശ് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!