കരിമ്പ:കല്ലാംതോടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ അഞ്ച് ലിറ്റര്‍ ചാരായവും 250 ലിറ്റര്‍ വാഷും വാറ്റു പകരണങ്ങളും കണ്ടെടുത്തു.സംഭവത്തില്‍ തോട്ടം ഉടമ പറയ്ക്കല ടി സ്വദേശി പന്തലില്‍ വീട്ടില്‍ രവീന്ദ്രന്റെ (62) പേരില്‍ കേസെടു ത്തു.മണ്ണാര്‍ക്കാട് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പി സജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എസ്‌റ്റേ റ്റിന് സമീപത്തെ വനത്തിലും തോടിന്റെ അരുകിലും വാഷ് സൂക്ഷിച്ച് രാത്രികാലങ്ങളില്‍ തോട്ടത്തിലെ ഷെഡ്ഡില്‍ വെച്ചാണ് ചാരായം വാറ്റുന്നതെന്ന് എക്‌സൈസ് കണ്ടെത്തി.ചാരായം വാറ്റി അതിരാവിലെ 2000 രൂപ നിരക്കില്‍ ഓട്ടോറിക്ഷ നിരക്കില്‍ കയറ്റി വിടുന്നതായും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയി്ട്ടുണ്ട്. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ മുഹമ്മദ് ഷെഫീഖ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രതീഷ് കുമാര്‍, വിവേക്, അഫ്‌സല്‍,ദീപക് എന്നിവരും ഉണ്ടായിരുന്നു.